Image

റവ. ഡോ. ജോര്‍ജ് പന്തംമാക്കല്‍ പ്രോവിന്‍ഷ്യല്‍

Published on 17 October, 2013
റവ. ഡോ. ജോര്‍ജ് പന്തംമാക്കല്‍ പ്രോവിന്‍ഷ്യല്‍
കട്ടപ്പന: എംഎസ്എഫ്എസ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് പ്രോവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി റവ. ഡോ. ജോര്‍ജ് പന്തംമാക്കല്‍ തെരഞ്ഞെടുക്കപ്പെട്ടു. 

ബഹുഭാഷാ പണ്ഡിതനും വിവിധ ഗ്രന്ഥങ്ങളുടെ രചയിതാവും മൂന്നു ഡോക്ടറേറ്റുകളും നേടിയിട്ടുള്ള ഇദ്ദേഹം അസോസിയേഷന്‍ ഓഫ് ക്രിസ്ത്യന്‍ ഫിലോസഫേഴ്‌സ് ഓഫ് ഇന്ത്യ (എസിപിഐ)യുടെ പ്രസിഡന്റും വിവിധ സെമിനാരികളില്‍ വിസിറ്റിംഗ് പ്രഫസറുമാണ്. ഇപ്പോള്‍ എംഎസ്എഫ്എസ് സഭയുടെ മേജര്‍ സെമിനാരിയായ ബാംഗളൂര്‍ സുവിദ്യാ കോളജിന്റെ റെക്ടറായും പ്രവര്‍ത്തിക്കുന്നു.വിശാഖപട്ടണം പ്രൊവിന്‍സില്‍ സേവനമനുഷ്ഠിക്കുന്ന ഫാ. മാത്യു പന്തംമാക്കല്‍ സഹോദരനാണ്. കട്ടപ്പനനരിയംപാറ പന്തംമാക്കല്‍ പരേതരായ ജോസഫിന്റെയും ഏലിയാമ്മയുടെയും പുത്രനാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക