Image

ഏഴ്‌ സുന്ദര രാത്രികള്‍; റിമ, പാര്‍വതി നായികമാര്‍

Published on 17 October, 2013
ഏഴ്‌ സുന്ദര രാത്രികള്‍; റിമ, പാര്‍വതി നായികമാര്‍
ലാല്‍ ജോസിന്റെ ഏഴ്‌ സുന്ദര രാത്രികള്‍ എന്ന ചിത്രത്തില്‍ റിമ കല്ലിങ്കലും പാര്‍വതി നമ്പ്യാരും നായികമാരാകുന്നു. ലാല്‍ ജോസ്‌ -ദിലീപ്‌ കൂട്ടുകെട്ടില്‍ പിറക്കുന്ന ഏഴാമത്തെ ചിത്രമാണ്‌്‌ ഏഴ്‌ സുന്ദര രാത്രികള്‍. ക്ലാസ്‌മേറ്റ്‌ എന്ന എക്കാലത്തെയും മലയാളത്തിന്റെ സൂപ്പര്‍ ഹിറ്റ്‌ ചിത്രത്തിന്‌ ശേഷം ജെയിംസ്‌ ആല്‍ബേര്‍ട്ട്‌ തിരക്കഥയില്‍ വീണ്ടും ലാല്‍ ജോസ്‌ ഒരുക്കുന്ന ചിത്രമെന്നതാണ്‌ മറ്റൊരു പ്രത്യേകത. വിവാഹത്തിന്‌ മുമ്പുള്ള ഏഴ്‌ സുന്ദര രാത്രികളെ കുറിച്ച്‌ പറയുന്ന ചിത്രത്തില്‍ ദിലീപ്‌ ഒരു പരസ്യകമ്പനിയുടെ സംവിധായകനായി എത്തുമ്പോള്‍ നായികയായ റിമ ഗസല്‍ ഗായികയായ വീട്ടമ്മയാണ്‌. ചിത്രത്തില്‍ പര്‍വതി നമ്പ്യാരാണ്‌ മറ്റൊരു നടി. ദിലീപിനൊപ്പം ഹരിശ്രീ അശോകന്‍, ടിനിടോം, ശ്രീജിത്ത്‌ രവി തുടങ്ങിയവരും അഭിനയിക്കുന്നു.
ഏഴ്‌ സുന്ദര രാത്രികള്‍; റിമ, പാര്‍വതി നായികമാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക