Image

ഒബാമയെ ഹിറ്റ്‌ലറാക്കി ചിത്രീകരിക്കുന്ന പരസ്യത്തിനെതിരെ പ്രതിഷേധം

Published on 17 October, 2013
ഒബാമയെ ഹിറ്റ്‌ലറാക്കി ചിത്രീകരിക്കുന്ന പരസ്യത്തിനെതിരെ പ്രതിഷേധം
വാഷിംഗ്ടണ്‍: പ്രസിഡന്റ് ബറാക് ഒബാമയെ ഹിറ്റ്‌ലറാക്കി ചിത്രീകരിച്ച പരസ്യത്തിനെതിരെ പ്രതിഷേധം. ഇന്ത്യാന സിറ്റിയില്‍ സ്ഥാപിച്ചിരിക്കുന്ന പരസ്യബോര്‍ഡിലാണ് ഒബാമയെ ഹിറ്റലറുടേതിന് സമാനമായ മീശവെച്ച് ചിത്രീകരിച്ചിരിക്കുന്നത്. ലാ റൂഷെ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റിയാണ് വിവാദമായ ഫ്‌ളെക്‌സ് ബോര്‍ഡ് സ്ഥാപിച്ചതെന്ന് പരിസരവാസികള്‍ പറഞ്ഞു. 

ഒബാമയെ ഹിറ്റലറോട് ഉപമിച്ചത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് പ്രദേശവാസികള്‍. 2012ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായിരുന്ന മിറ്റ് റോംനി ഒബാമയ്‌ക്കെതിരെ 2-1ന്റെ വിജയം നേടിയ കെന്‍ഡാള്‍വില്ലെയിലാണ് ഫ്‌ളെക്‌സ് ബോര്‍ഡെന്നതും സംഭവത്തിന് രാഷ്ട്രീയമാനം നല്‍കിയിട്ടുണ്ട്. 
ഒബാമയെ ഹിറ്റ്‌ലറാക്കി ചിത്രീകരിക്കുന്ന പരസ്യത്തിനെതിരെ പ്രതിഷേധം
Join WhatsApp News
Varughese Mathew 2013-10-17 05:26:07
Let the President of United States do his work. Please leave him alone!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക