Image

നിനക്കായ്‌ മാത്രം (കവിത: ഗീതാ രാജന്‍)

Published on 16 October, 2013
നിനക്കായ്‌ മാത്രം (കവിത: ഗീതാ രാജന്‍)
ഓര്‌മയുടെ കടലിനെ ചുംബിച്ചുറങ്ങും
വെളിച്ചമറ്റുപ്പോയൊരു നിലാചിത്രം!

പൊതിഞ്ഞു വക്കുന്നു എന്നെ
കാറ്റില്‍ നിറയും സുഗന്ധം പോലെ
മിന്നിമറയുന്നുണ്ട്‌, നീന്തി തുടിക്കുന്നുണ്ട്‌,
തിരയിളക്കുന്നുമുണ്ട്‌ നീയെന്നില്‍
ഉറക്കത്തിനിടയിലെപ്പോഴോ മുറിഞ്ഞു
പ്പോയ സ്വപ്‌നമെന്ന പ്പോലെ!!

വരികളായ്‌ ഒഴികിയെത്തും
പ്രണയത്തിന്റെ ആര്‌ദ്രത!
ഓരോ ഇമയനക്കങ്ങളും
ആര്‌ത്തിയോടെ പരതുന്നുണ്ട്‌
നിന്റെ ചുംബന ശകലങ്ങല്‌ക്കായ്‌!!

നിനക്കായ്‌ മാത്രം കരുതി വച്ച
ചുംബനങ്ങള്‍ ഒക്കെയും
ഋതുഭേദങ്ങളില്‍ മുങ്ങി താണ്‌
കുതിര്‌ന്നു കുതിര്‌ന്നു ഭാരമായ്‌
നിന്റെ ചുണ്ടിന്‍ പടിപുരയിലേക്ക്‌
കുതിച്ചു കൊണ്ടേയിരിക്കുന്നു!!
നിനക്കായ്‌ മാത്രം (കവിത: ഗീതാ രാജന്‍)
Join WhatsApp News
Tom Mathews 2013-10-17 04:42:20
Dear Geetha: Your poems are always dascinating. They reflect the purity and the emotionality of your esteemed soul' Keep writing these beautiful poems as we are all lovers of such all our lives. Thanks, Tom Mathews, New Jersey
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക