Image

ജയലളിതയ്ക്ക് സുരക്ഷ നല്‍കാന്‍ ബാംഗ്ലൂര്‍ കോടതിയുടെ നിര്‍ദേശം

Published on 19 October, 2011
ജയലളിതയ്ക്ക് സുരക്ഷ നല്‍കാന്‍ ബാംഗ്ലൂര്‍ കോടതിയുടെ നിര്‍ദേശം
ബാംഗ്ലൂര്‍ : അഴിമതി കേസില്‍ വിചാരണ നേരിടുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിതയ്ക്ക് ഹാജരാകുന്നതിനായി കനത്ത സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് കോടതി നിര്‍ദേശിച്ചു.

ജസ്റ്റീസ് ദല്‍വീര്‍ ഭണ്ഡാരി, ജസ്റ്റീസ് ദീപക് മിശ്ര എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് കര്‍ണാടക സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്.

ജയലളിത ആദ്യമായി മുഖ്യമന്ത്രിയായിരുന്ന 1991 മുതല്‍ 1996 വരെയുള്ള കാലയളവില്‍ 66 കോടി രൂപ അനധികൃതമായി സമ്പാദിച്ചതുമായി ബന്ധപ്പെട്ടാണു കേസ്. ജയലളിതയുടെ തോഴി ശശികല അടക്കം കേസില്‍ മറ്റു മൂന്നു പ്രതികള്‍ കൂടിയുണ്ട്.

ജയലളിത രണ്ടാംതവണ മുഖ്യമന്ത്രിയായ കാലയളവില്‍ കേസ് തമിഴ്‌നാട്ടില്‍ നിന്ന് ബാംഗ്ലൂരിലെ പ്രത്യേക കോടതിയുടെ പരിഗണനയ്ക്ക് എത്തുകയായിരുന്നു. തമിഴ്‌നാട്ടില്‍ കേസ് നടപടികള്‍ തുടര്‍ന്നാല്‍ നീതി ലഭിക്കില്ലെന്ന് കാട്ടി ഡി.എം.കെ. ജനറല്‍ സെക്രട്ടറി കെ. അന്‍പഴകന്‍ സുപ്രീംകോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് കോടതിമാറ്റമുണ്ടായത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക