Image

കഥകളുടെ തമ്പുരാന്‍ വിടവാങ്ങി

Published on 19 October, 2011
കഥകളുടെ തമ്പുരാന്‍ വിടവാങ്ങി
കൊല്ലം: മലയാള സാഹിത്യലോകത്തെ കഥകളുടെ തമ്പുരാന്‍ `കാക്കനാടന്‍' വിടവാങ്ങി. പത്രപ്രവര്‍ത്തന രംഗത്തും സാഹിത്യമേഖലയിലും അദ്ദേഹം നല്‍കിയ നിസ്‌തുല സംഭാവനകള്‍ മലയാളിയുടെ മനോമുകുരത്തില്‍ എന്നും കെടാവിളക്കായി നിലകൊള്ളും. 1971 മുതല്‍ 73 വരെ മലയാളനാട്‌ വാരികയുടെ പത്രാധിപ സമിതിയില്‍ അംഗമായിരുന്നു.

കാക്കനാടന്‍ നാവലുകളും ചെറുകഥാ സമാഹാരങ്ങളും യാത്രാനുഭവങ്ങളുമായി നാല്‍പതിലധികം കൃതികള്‍. 'പറങ്കിമല'യും 'അടിയറവും' (പാര്‍വതി എന്ന പേരില്‍ രണ്ടിന്റെയും സംവിധായകന്‍ ഭരതന്‍) ചലച്ചിത്രമായിട്ടുണ്ട്‌. ഉണ്ണികൃഷ്‌ണന്റെ ആദ്യത്തെ ക്രിസ്‌തുമസ്‌ (സംവിധാനം : കമല്‍), ഓണപ്പൂവേ (സംവിധാനം : കെ.ജി. ജോര്‍ജ്‌) എന്നിവയും സിനിമയായി.

കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്‌, ബാലാമണിയമ്മ പുരസ്‌കാരം, മുട്ടത്തുവര്‍ക്കി അവാര്‍ഡ്‌, പത്മപ്രഭാ പുരസ്‌കാരം തുടങ്ങിയവയും അദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്‌. ഓതോറ, വസൂരി ജപ്പാണ പുകയില സാക്ഷി വസൂരി ഉഷ്‌ണമേഖല തുടങ്ങി നാല്‍പതിലധികം കൃതികള്‍ രചിച്ചിട്ടുണ്ട്‌.
കഥകളുടെ തമ്പുരാന്‍ വിടവാങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക