Image

സാഹിത്യകാരന്‍ കാക്കനാടന്‍ അന്തരിച്ചു

Published on 19 October, 2011
സാഹിത്യകാരന്‍ കാക്കനാടന്‍ അന്തരിച്ചു
കൊല്ലം: മലയാളത്തിലെ പ്രശസ്‌ത സാഹിത്യകാരന്‍ കാക്കനാടന്‍(76) അന്തരിച്ചു.  അധ്യാപകന്‍, റെയില്‍വേയിലും റയില്‍വേ മന്ത്രാലയത്തിലും ജോലിയെടുത്തിട്ടുണ്ട്‌. സാഹിത്യ അക്കാദമി അംഗം, നിര്‍വ്വാഹക സമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

ഉഷ്ണമേഖല, വസൂരി എന്നീ നോവലുകള്‍ മലയാളത്തിലെ അസ്തിവാദാത്മകമായ ആധുനികതയുടെ മികച്ച മാതൃകകളാണ്. മികച്ച നോവലിനും ചെറുകഥക്കുമുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വിശ്വദീപം അവാര്‍ഡ്, മുട്ടത്തുവര്‍ക്കി അവാര്‍ഡ്, പത്മപ്രഭാ പുരസ്കാരം തുടങ്ങിയവയ്ക്ക് അര്‍ഹനായിട്ടുണ്ട്.

ആദ്യകാല കമ്യൂണിസ്റ്റുകാരില്‍ ഒരാളായ വര്‍ഗ്ഗീസ് കാക്കനാടന്‍റെ മകനായി 1935ലാണ് കാക്കനാടന്‍ ജനിച്ചത്. ശരിയായ പേര് ജോര്‍ജ്ജ് വര്‍ഗ്ഗീസ് കാക്കനാടന്. കലാലയവിദ്യാഭ്യാസത്തിനു ശേഷം സ്കൂള്‍ അദ്ധ്യാപകനായും ദക്ഷിണ റയില്‍‌വേയിലും റെയില്‍‌വേ മന്ത്രാലയത്തിലും ഉദ്യോഗസ്ഥനായും ജോലി ചെയ്തിട്ടുണ്ട്.

കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്‌, ബാലാമണിയമ്മ പുരസ്‌കാരം, മുട്ടത്തുവര്‍ക്കി അവാര്‍ഡ്‌, പത്മപ്രഭാ പുരസ്‌കാരം തുടങ്ങിയവയും അദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്‌. ഓതോറ, വസൂരി ജപ്പാണ പുകയില സാക്ഷി വസൂരി ഉഷ്‌ണമേഖല തുടങ്ങി നാല്‍പതിലധികം കൃതികള്‍ രചിച്ചിട്ടുണ്ട്‌. കുറച്ചുനാളുകളായി അദ്ദേഹം കരള്‍ രോഗത്തിന്‌ ചികിത്സയിലായിരുന്നു.

ഭാര്യ : അമ്മിണി, മക്കള്‍: രാധ, രാജന്‍, ഋഷി.പ്രശസ്‌ത ചിത്രകാരനായ രാജന്‍ കാക്കനാടന്‍, പത്രപ്രവര്‍ത്തകരായ ഇഗ്‌നേഷ്യസ്‌ കാക്കനാടന്‍,തമ്പി കാക്കനാടന്‍ എന്നിവര്‍ സഹോദരങ്ങളാണ്‌.
സാഹിത്യകാരന്‍ കാക്കനാടന്‍ അന്തരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക