Image

അന്താരാഷ്‌ട്ര ചലച്ചിത്രമേള: 7 മലയാള ചിത്രങ്ങള്‍

Published on 19 October, 2011
അന്താരാഷ്‌ട്ര ചലച്ചിത്രമേള: 7 മലയാള ചിത്രങ്ങള്‍
ന്യൂഡല്‍ഹി: നാല്‍പ്പത്തിരണ്ടാമത്‌ അന്താരാഷ്‌ട്ര ചലച്ചിത്രമേളയിലെ ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്ക്‌ ഏഴു മലയാള സിനിമകള്‍ തെരഞ്ഞെടുത്തു. ദേശീയ- സംസ്ഥാന സര്‍ക്കാരുകളുടെ അവാര്‍ഡുകള്‍ നേടിയ ആദാമിന്റെ മകന്‍ അബു ഇന്ത്യന്‍ പനോരമയിലേക്കു നേരിട്ടു തെരഞ്ഞെടുക്കപ്പെട്ടു. സന്തോഷ്‌ ശിവന്‍ സംവിധാനം ചെയ്‌ത ഉറുമിയാണ്‌ ഉദ്‌ഘാടന ചിത്രം.

ബാബു ജനാര്‍ദനന്റെ ബോംബെ മാര്‍ച്ച്‌ 12, സമീര്‍ താഹിറിന്റെ ചാപ്പ കുരിശ്‌, വി.കെ. പ്രകാശിന്റെ കര്‍മയോഗി, മാധവ രാമദാസന്റെ മേല്‍വിലാസം, രാജേഷ്‌ പിള്ളയുടെ ട്രാഫിക്‌ എന്നീ ചലച്ചിത്രങ്ങളാണു പനോരമയിലേക്കു തെരഞ്ഞെടുക്കപ്പെട്ട മലയാള സിനിമകള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക