Image

മര്‍ത്തമറിയം വനിതാ സമാജം സമ്മേളനം ശനിയാഴ്ച

ജോര്‍ജ് തുമ്പയില്‍ Published on 15 October, 2013
മര്‍ത്തമറിയം വനിതാ സമാജം സമ്മേളനം ശനിയാഴ്ച
ന്യുയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മര്‍ത്തമറിയം വനിതാ സമാജം വാര്‍ഷിക സമ്മേളനം ഒക്‌ടോബര്‍ 19 ശനിയാഴ്ച വാഷിംഗ്ടണ്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പളളിയില്‍ നടക്കും (13505D New Hampshire Ave, Silver Springs, MD) രാവിലെ 8.30ന് റജിസ്‌ട്രേഷന്‍ ആരംഭിക്കും.
ഭദ്രാസന മെത്രാപ്പൊലീത്ത സഖറിയാ മാര്‍ നിക്കോളോസ് അധ്യക്ഷത വഹിക്കും. കര്‍ത്താവിന്റെ വേലയില്‍ എപ്പോഴും വര്‍ദ്ധിച്ച് വരുന്നവരാകുവീന്‍ എന്നതാണ് സമ്മേളന ചിന്താവിഷയം. ഡോ. തിമോത്തിയോസ് തോമസ് ആണ് മുഖ്യപ്രഭാഷകന്‍. ഉച്ചയ്ക്കുശേഷം ബിസിനസ് മീറ്റിങ് നടക്കും. തുടര്‍ന്ന് ക്വിസ് മത്സരം, ചാരിറ്റി പ്രൊജക്ടിന്റെ ഭാഗമായ റാഫിള്‍ ടിക്കറ്റ് നറുക്കെടുപ്പ് എന്നിവയും നടത്തപ്പെട്ടു. നാല് മണിയോടെ സമ്മേളനം സമാപിക്കും.

ന്യുയോര്‍ക്ക് സിറ്റി, വെസ്റ്റ് ചെസ്റ്റര്‍ എന്നിവിടങ്ങളില്‍ നിന്ന് ബസുകള്‍ ക്രമീകരിച്ചിട്ടുണ്ട്. സമ്മേളന വിജയത്തിനായി വൈസ് പ്രസിഡന്റ് ഫാ. ടിനി തോമസ് ജനറല്‍ സെക്രട്ടറി ജെസി മാത്യു, ട്രഷറാര്‍ മേരി വര്‍ഗീസ്, ജോയിന്റ് സെക്രട്ടറി ഡോ. അമ്മു പൗലൂസ്, ജോയിന്റ് ട്രഷറാര്‍ ലിസി ഫിലിപ്പ്, വിവിധ റീജിയണല്‍ കോ ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ പ്രവര്‍ത്തിച്ചു വരുന്നു. ഭദ്രാസന കൗണ്‍സില്‍ അംഗം അജിത് വട്ടശ്ശേരില്‍ അറിയിച്ചതാണിത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക