Image

നിരാലംബര്‍ക്ക്‌ സ്വാന്തനവുമായി `തിരുമഹത്വം'

Published on 14 October, 2013
നിരാലംബര്‍ക്ക്‌ സ്വാന്തനവുമായി `തിരുമഹത്വം'
പരമ്പരാഗതമായ മലയാള സാഹിത്യരചനാ ശൈലികൊണ്ടും, വ്യത്യസ്ഥങ്ങളായ സംഗീതം കൊണ്ടും ഏറെ പുതുമ പകരുന്ന `തിരുമഹത്വം' എന്ന ക്രിസ്‌തീയഗാന ആല്‍ബത്തിന്റെ പ്രകാശനകര്‍മം നിദാ. വന്ദ്യ ദിവ്യ ശ്രീ. ഗ്രിഗോറിയോസ്‌ മാര്‍ സ്‌റ്റെഫാനോസ്‌ തിരുമനസു കൊണ്ട്‌ ഫിലടെല്‍ഫിയ ക്രിസ്‌തോസ്‌ മാര്‍ത്തോമാ പള്ളിയില്‍ വച്ചു ഒക്ടോബര്‍ 12ന്‌ നിര്‍വഹിച്ചു. ന്യൂജെഴ്‌സിയില്‍ ഫ്രാങ്ക്‌ലിന്‍വില്ലില്‍ താമസിക്കുന്ന ശ്രീ.ബഞ്ചമിന്‍ ജോര്‍ജ്‌ രചനയും സംഗീതവും ചെയ്‌ത്‌ നിര്‍മിച്ച `തിരുമഹത്വം' ഓഡിയോയുടെ പ്രത്യേകത ഇതിന്റെ വിതരണത്തിലൂടെ ലഭിക്കുന്ന വരുമാനം കൊണ്ട്‌ നിരാലംബരായവരെ സഹായിക്കുന്നു എന്നതാണ്‌.

കേരളത്തില്‍ മാവേലിക്കരയില്‍ ഈ ഓഡിയോ വിതരണത്തിലൂടെ ലഭിക്കുന്ന തുക മാവേലിക്കരയിലെ `ജ്യോതിസിനും` വിതരണക്കാരായ യുവജനസഖ്യത്തിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കുമായി ഉപയോഗിക്കു കയും കേരളത്തിലെ മറ്റു പ്രദേശങ്ങളിലും ഇതേ രീതിയില്‍ വിതരണം ചെയ്യത്‌ നിരാലംബര്‍ക്ക്‌ സഹായം ചെയ്യുക എന്നതാണ്‌ ഇതിന്റെ ലക്ഷ്യം.

അമേരിക്കയിലും ഇതിന്റെ വരുമാനം വിതരണം ചെയ്യുന്ന അതാതു സംഘടനകള്‍ ചാരിറ്റിക്കായി ഉപയോഗിക്കുന്നതാണ്‌ എന്ന്‌ ശ്രീ. ബഞ്ചമിന്‍ അറിയിച്ചു.കേരളത്തിലെ യുവഗായകരായ ഇമ്മാനുവേല്‍ ഹെന്‍റി, സെലീന, അലക്‌സ്‌, ശുഭ, ലിജി, ബിജു എന്നിവരും ഫിലാഡല്‍ഫിയയില്‍ നിന്നുള്ള അലക്‌സ്‌ പാപ്പച്ചനും, ബഞ്ചമിനും ഗാനങ്ങള്‍ പാടിയിരിക്കുന്നു. എട്ടു പുതിയ ക്രിസ്‌തീയ ഭക്തിഗാനങ്ങളും, നാലു ക്രിസ്‌മസ്‌ ഗാനങ്ങളും ഉള്‍പെടുന്ന ഈ ഓഡിയോയില്‍ ഒരു ശാസ്‌ത്രീയ ഗാനം കര്‌ത്താവിന്റെ ജീവചരിത്രം `ശങ്കരാഭരണം` രാഗത്തില്‍ വെറും നാല്‌ മിനട്ടില്‍ ശാസ്‌ത്രീയ ഉപകരണങ്ങളുടെ അകമ്പടിയോടെ ഒരു കീര്‍ത്തനമായും, കൂടാതെ കര്‌ത്താവിന്റെ പ്രാര്‍ഥനയും ഒരു പുതിയ ഗാനമായും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക 609 226 0623. Email id: christianmusicnchartiy@gmail.com
നിരാലംബര്‍ക്ക്‌ സ്വാന്തനവുമായി `തിരുമഹത്വം'നിരാലംബര്‍ക്ക്‌ സ്വാന്തനവുമായി `തിരുമഹത്വം'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക