image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

മഴ കനക്കുന്നു (കവിതകള്‍ : നിരുപമറാവു; പരിഭാഷ: എം.എന്‍ കാരശ്ശേരി)

AMERICA 15-Oct-2013
AMERICA 15-Oct-2013
Share
image
9. സംഗമം

വിവാഹനാളില്‍
അനേകം കാക്കകളുടെ
താരസ്വരത്താല്‍ ഉണര്‍ത്തപ്പെട്ടിട്ടെന്നപോല്‍
നമുക്ക് നേരം പുലര്‍ന്നു.
നമ്മുടെ മുമ്പിലുള്ള ജീവിതത്തിനായി
എല്ലാം നിരന്നുനിന്നു.
ക്ഷേത്രത്തില്‍ സൂര്യനെ ധിക്കരിക്കുവാനെന്നപോല്‍
ഒറ്റയ്ക്ക് പിച്ചളയില്‍ കത്തിനില്‍ക്കും
നിലവിളക്ക്.
ബദ്ധപ്പെട്ട് ഏതോ മന്ത്രങ്ങള്‍ ഉരുവിടും
പുരോഹിതന്‍.
നമുക്ക്, അത് മതി-
ശീഘ്രം; വേദനാരഹിതം
കൊക്കക്കോല പോല്‍.
പിന്നെ സദ്യ
മുറപ്രകാരം ഇരിക്കും
കുടുംബക്കാരും ബന്ധുക്കളും
അപരാഹ്നത്തിന്റെ
നീരാവിക്കു മേല്‍
വെടിവട്ടം ഉയരവെ
എത്രയോ ഫോട്ടോകള്‍
ആ ആല്‍ബം പൊടിഞ്ഞു തുടങ്ങി.
എന്റെ ഇരുപത്തിനാല് വയസ്സുള്ള മുഖം
രജതമത്സ്യത്താല്‍ ഉത്തേജിതമായി
എനിക്ക് വിശ്വസിക്കുക പ്രയാസം:
അങ്ങനെ വര്‍ഷങ്ങള്‍
നമ്മുടെ തായ്ത്തടിക്കു ചുറ്റിലുമായി
എത്ര വെടിപ്പായി സ്വന്തം വരകള്‍
രേഖപ്പെടുത്തുന്നു!
നമ്മളാകട്ടെ,
കാലം ചെല്ലുംതോറും
ആ മരങ്ങളെപ്പോല്‍
കരുത്താര്‍ജിക്കുന്നുമില്ല.

10 നഗരത്തിലേയ്ക്കുള്ള മടക്കം
അപരാഹ്നം
അനന്തമായി മുഴങ്ങിക്കൊണ്ടേയിരിക്കുന്ന
സൈക്കിള്‍ ബെല്ലുകളിലേയ്ക്ക്
കണ്ണുമിഴിക്കുന്നു.
ആ വിരലുകൊണ്ടുള്ള ചിത്രങ്ങളെല്ലാം
ഏതോ യന്ത്രമനുഷ്യന്‍ വരഞ്ഞതുപോല്‍.
കുന്നും കുഴിയുമായ വരമ്പുകളും
ഉപരിപ്ലവമായ പ്രതികരണങ്ങളും
ഉണ്ടാക്കി അവ നിന്നു.
ആരുടെ രചനയോ?
ക്ഷാമം വന്നിറങ്ങുകയും
യുദ്ധം അടുത്തെത്തിപ്പോയി എന്ന്
നാം ആധിപ്പെട്ടുപോവുകയും
ചെയ്ത ഷോളാപ്പൂരിലെ ആ വര്‍ഷം
ഓര്‍മ്മയുണ്ടോ?
നീ എന്റെ മുടി പിടിച്ചു വലിച്ച്
പിന്നെ, കണ്ണുകളില്‍ ഉമ്മവെച്ചുണര്‍ത്തിയപ്പോള്‍
അതിന്റെ ആന്റി- ക്ലൈമാക്‌സ്.
ഈ രക്തവിവാഹത്താല്‍
നാം ബദ്ധര്‍.
നിനക്ക് എന്നെ വേണം എന്നതിനാല്‍ മാത്രം
ഞാന്‍ ഇവിടെയുണ്ട്.
ഈ നഗരത്തില്‍
ഇതിന്റെ ആന്തരസ്ഥലികളില്‍,
പിന്നെ, വീരക്കല്ലുകളിലും.
അവയില്‍ നാം പ്രാചീനരായ ദമ്പതികളെ
തേടിയിരുന്നുവല്ലോ—-
പരസ്പരമുള്ള തൃപ്തിയാല്‍
അനുഗ്രഹീതര്‍,
സ്മാരകശാലകളില്‍ സര്‍പ്പങ്ങളെന്നപോല്‍
കെട്ടിപ്പിണഞ്ഞിരുന്നവര്‍.

11. മാര്‍ച്ച് 27
വെള്ളിയില്‍ വാര്‍ത്ത
തക്കം പാര്‍ത്തിരിക്കുന്ന കഴുകന്റേതുപോല്‍
ആവിഷ്‌ക്കരിക്കപ്പെടാത്ത ചൈതന്യവുമായി
നിഴലില്‍ കൊത്തിയുണ്ടാക്കിയ
ശില്പമായി അവള്‍ നിന്നു.
തന്നെ വലയം ചെയ്യാനോ
ആലിംഗനം ചെയ്യാനോ
വന്നെത്തുന്ന വലിയ കടലിടുക്കുകളെ
കിനാവ് കണ്ടുകൊണ്ട്-
ഛിന്നഭിന്നമായ
സ്വന്തം ചിറകുകള്‍ക്ക് കരുത്തുകിട്ടുമെന്ന്
മോഹിച്ചുകൊണ്ട്-
കടലിടുക്കുകള്‍ക്കുമേല്‍
ആ ചിറകുകള്‍ വിടര്‍ത്തിക്കൊണ്ട്-
ഗതകാലജീവിതത്തിലെ
വകവെയ്ക്കാനില്ലാത്ത നിസ്സാരതകളെയെല്ലാം
എന്നെന്നേക്കുമായി നിഷ്‌ക്കാസനം ചെയ്തുകൊണ്ട്-
അവളെയാരും
ഉപ്പിലിടാനോ, സൂക്ഷിച്ചുവെയ്ക്കാനോ,
ശ്രദ്ധാപൂര്‍വ്വം പച്ചക്കുപ്പികളില്‍ അടച്ചുവെയ്ക്കാനോ
പോകുന്നില്ല
പകരം
അവളുടെ ചിറകുകളില്‍
രജതനൃത്തത്തോടൊപ്പം
കപ്പല്‍യാത്ര നടത്തും;
അന്നേരം ഞാന്‍
അടികാണാത്ത ഗര്‍
ത്തത്തിന്റെ
സീമയില്‍ നിന്നുകൊണ്ട്
എന്റെ ഹൃദയത്തോട് ഏറ്റവും അടുത്തുനില്‍ക്കുന്ന,
പഴകിത്തേഞ്ഞുപോയ നിന്റെ ഊഷ്മളതയെ ആനയിക്കും.
ഒരു നിലയ്ക്ക്
ഇത് പരിചിതം.
നമ്മളിരുവരും
മണ്ണില്‍ അവയവങ്ങള്‍ പൂണ്ടുപോയവരെപ്പോലെ
പരസ്പരം കാത്തു പോന്നിട്ടുണ്ട്.
ആ പലായനത്തിന്റെ സ്മരണങ്ങള്‍ പക്ഷേ,
പിന്നിലുപേക്ഷിച്ചുപോന്ന
കടലിടുക്കില്‍ അടക്കപ്പെട്ടു പോയല്ലോ.

(തുടരും..)





image
image
Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ഡാളസ് കൗണ്ടി കോവിഡ് 19 മരണം 3000 കവിഞ്ഞു
യാഥാസ്ഥിക പൊളിറ്റിക്കൽ ആക്ഷൻ കോൺഫ്രൻസ് [സി.പി.എ. സി]. 2 (ആൻഡ്രുസ്)
അവരെ തോൽപിക്കണം (അമേരിക്കൻ തരികിട-121 മാർച്ച് 3)
കൊവിഡും മാനസികാരോഗ്യവും: ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂയോർക് സംഘടിപ്പിക്കുന്ന സെമിനാർ ശനിയാഴ്ച
ഇ-മലയാളി ലോക മലയാളികൾക്കായി കഥാ മത്സരം സംഘടിപ്പിക്കുന്നു
സ്റ്റിമുലസ് ചെക്ക് അർഹതക്കുള്ള വരുമാന പരിധി കുറച്ചു
ഫോമാ ക്രിഡന്‍ഷ്യല്‍ കമ്മറ്റി ഭാരവാഹികളെ തെരെഞ്ഞെടുത്തു
വാക്സിൻ അപ്പോയിന്റ്മെന്റ് എങ്ങനെ എടുക്കാം ; അറിയണ്ടതെല്ലാം
ഫൊക്കാന അനുശോചിച്ചു
അസോസിയേറ്റ് അറ്റോർണി ജനറൽ നോമിനി വനിതാ ഗുപ്‌തക്ക് നീര ടാണ്ടനെറ് ഗതി വരുമോ?
കോട്ടയം അസോസിയേഷൻ അനുശോചിച്ചു
ടൈറ്റസ് തോമസ് (ടിറ്റി-71) ന്യു ജേഴ്‌സിയിൽ നിര്യാതനായി
കത്തോലിക്കർ ജെ ആൻഡ് ജെ വാക്സിൻ സ്വീകരിക്കരുതെന്ന് ന്യൂ ഓർലിയൻസ് അതിരൂപത
ഭാര്‍ഗവി അമ്മ (97) നിര്യാതയായി
ഇ-മലയാളി ഫാൻസ്‌ ക്ലബിൽ അംഗമാകുക
തണല്‍ കാനഡയ്ക്ക് പുതിയ സാരഥികള്‍
അമേരിക്കയില്‍ ശരാശരി മനുഷ്യായുസ്സ് കുറയുന്നു; ഇന്‍ഡ്യയില്‍ കൂടുന്നു (കോര ചെറിയാന്‍)
ബൈഡന് ആദ്യ പ്രഹരം - ക്യാബിനറ്റിലേക്കുള്ള നീരാ ടണ്ഠന്റെ നാമനിര്‍ദ്ദേശം പിന്‍വലിച്ചു .
കാണാതായ പിതാവിന്റേയും രണ്ട് കുട്ടികളേയും മൃതദേഹം കണ്ടെടുത്തു
ഇവാഞ്ചലിസ്റ്റ് ഡോ.സാം കമലേശന്‍ ജോര്‍ജിയായില്‍ അന്തരിച്ചു

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut