Image

മൊഴിമുത്തുകള്‍ (പരിഭാഷ, സമാഹരം: സുധീര്‍ പണിക്കവീട്ടില്‍)

Published on 13 October, 2013
മൊഴിമുത്തുകള്‍ (പരിഭാഷ, സമാഹരം: സുധീര്‍ പണിക്കവീട്ടില്‍)
പ്രശംസ നല്ല മനുഷ്യരെ കൂടുതല്‍ നല്ലവരാക്കുന്നു. ചീത്തമനുഷ്യരെ കൂടുതല്‍ ചീത്തയാക്കുന്നു.

പടിപടിയായിട്ടാണ്‌്‌ ഉയരങ്ങളിലെത്തുന്നത്‌.

ഉദ്ദിഷ്‌ട സ്‌ഥാനത്തെത്തുന്നതിനേക്കാള്‍ പ്രതീക്ഷകളോടെയുള്ള യാത്രക്കാണ്‌ പ്രാധാന്യം.

മുറിവുകള്‍ ഉണങ്ങിയാലും പാടുകള്‍ ശേഷിക്കുന്നു.

തുരുമ്പ്‌ പിടിച്ചുപോകുന്നതിനേക്കാള്‍ തേയ്‌മാനം വരുന്നതാണ്‌ നല്ലത്‌.

ഓടുന്നതിനുമുമ്പ്‌ നടക്കാന്‍ പഠിക്കുക.

നമുക്ക്‌ നഷ്‌ടപ്പെട്ട പറുദീസയാണ്‌ യഥാര്‍ത്ഥ പറുദീസ.

സ്‌ത്രീയെ സംഗീതത്തെ വീഞ്ഞിനെ സ്‌നേഹിക്കാത്തവന്‍ ജീവിതകാലം മുഴുവന്‍ വിഡ്‌ഢിയായി കഴിയുന്നു.

ഒരമ്മയ്‌ക്ക്‌ അവരുടെ ശിശുവായ മകനെ ഒരു പുരുഷനാക്കാന്‍ ഇരുപത്‌ വര്‍ഷം എടുക്കുന്നു. വേറൊരു സ്‌ത്രീ വെറും ഇരുപത്‌ മിനിറ്റുകൊണ്ട്‌ അവനെ വിഡ്‌ഢിയാക്കുന്നു.

നിങ്ങള്‍ക്ക്‌ ഒരു വിഡ്‌ഢിയെ പഠിപ്പിക്കാം. പക്ഷെ ചിന്തിപ്പിക്കാന്‍ കഴിയില്ല.

ചാവുന്നവന്റെ ചെരിപ്പ്‌ കാത്തിരിക്കുന്നവന്‌ ഒത്തിരി ദൂരം നഗ്നപാദനായി നടക്കേണ്ടിവരും.

അടുത്തലോകത്തിലെ തീയ്യില്‍ നിന്നു രക്ഷ്‌പ്പെടാന്‍ ഭൂമിയില്‍ വച്ചെടുക്കുന്ന ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ ആണ്‌്‌ മതം.

പ്രേമിക്കുന്നവരുടെ ചുണ്ടുകളില്‍ ആത്മാവ്‌ ആത്മാവിനെ കണ്ടെത്തുന്നു.
മൊഴിമുത്തുകള്‍ (പരിഭാഷ, സമാഹരം: സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക