Image

അഭിഷേകാഗ്നി ആന്തരിക സൗഖ്യധ്യാനം ഡിസംബര്‍ 26 മുതല്‍ 29 വരെ

ജോയിച്ചന്‍ പുതുക്കുളം Published on 12 October, 2013
അഭിഷേകാഗ്നി ആന്തരിക സൗഖ്യധ്യാനം ഡിസംബര്‍ 26 മുതല്‍ 29 വരെ
ഡാളസ്‌: സേവ്യര്‍ഖാന്‍ വട്ടായില്‍ അച്ചന്‍ നേതൃത്വം നല്‍കുന്ന സിയോണ്‍ മിനിസ്‌ട്രി യു.എസ്‌.എ നടത്തുന്ന താമസിച്ചുള്ള അഭിഷേകാഗ്നി ആന്തരിക സൗഖ്യധ്യാനം ഡിസംബര്‍ 26 മുതല്‍ 29 വരെ ഡാളസിലുള്ള ക്യാമ്പ്‌ കോപ്പസ്‌ റിട്രീറ്റ്‌ സെന്ററില്‍ വെച്ച്‌ നടത്തും.

ലോക പ്രശസ്‌ത സുവിശേഷ പ്രഘോഷകനും ധ്യാനഗുരുവും അഭിഷേകാഗ്നി റിട്രീറ്റ്‌ സെന്ററിന്റെ സ്ഥാപകനും ഡയറക്‌ടറുമായ ബഹു. സേവ്യര്‍ ഖാന്‍ വട്ടായില്‍ അച്ചനാണ്‌ ധ്യാനത്തന്‌ നേതൃത്വം നല്‍കുന്നത്‌.

1998 മുതല്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ അനേകം ധ്യാനശുശ്രൂഷകളിലൂടെയും വചനപ്രഘോഷണങ്ങളിലൂടെയും അച്ചന്‍ അനേകലക്ഷങ്ങള്‍ക്ക്‌ ദൈവ സ്‌നേഹവും പരിശുദ്ധാത്മ അഭിഷേകവും അനുദിനം പകര്‍ന്നു നല്‍കുന്നു.

യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കുമായുള്ള ഇംഗ്ലീഷിലുള്ള ധ്യാനത്തിന്‌ നേതൃത്വം നല്‍കുന്നത്‌ സോജി ഓലിക്കലച്ചന്റെ നേതൃത്വത്തിലുള്ള സിയോണ്‍ മിനിസ്‌ട്രീസ്‌ യു.കെ ആണ്‌.

കണ്‍വെന്‍ഷന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായിവരുന്നു. ഡാളസിലുള്ള രണ്ട്‌ എയര്‍പോര്‍ട്ടുകളില്‍ നിന്നും ധ്യാനകേന്ദ്രത്തിലേക്ക്‌ യാത്രാസൗകര്യം ഒരുക്കിയിട്ടുണ്ട്‌. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്‌തവര്‍ക്കു മാത്രമേ ധ്യാനകേന്ദ്രത്തിലേക്ക്‌ പ്രവേശനം ലഭിക്കുകയുള്ളൂ.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.sehionusa.org. ടോമി വെങ്ങാലില്‍ (214 236 1608), ജില്‍സണ്‍ മഞ്ചേരില്‍ (972 979 9454), വര്‍ഗീസ്‌ തോമസ്‌ (214 629 7916), ബ്ര. ജോണ്‍സണ്‍ ചിറയില്‍ (281 222 9511), സജി ജോണ്‍ (267 216 7893).
അഭിഷേകാഗ്നി ആന്തരിക സൗഖ്യധ്യാനം ഡിസംബര്‍ 26 മുതല്‍ 29 വരെ
അഭിഷേകാഗ്നി ആന്തരിക സൗഖ്യധ്യാനം ഡിസംബര്‍ 26 മുതല്‍ 29 വരെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക