Image

അരവിന്ദ്‌ കെജ്‌രിവാളിനു നേരെ ചെരിപ്പേറ്‌, ഒരാള്‍ അറസ്റ്റില്‍

Published on 18 October, 2011
അരവിന്ദ്‌ കെജ്‌രിവാളിനു നേരെ ചെരിപ്പേറ്‌, ഒരാള്‍ അറസ്റ്റില്‍
ലക്‌നോ: ഗാന്ധിയന്‍ അണ്ണാ ഹസാരെ സംഘാംഗം അരവിന്ദ്‌ കെജ്‌രിവാളിനു നേരെ ചെരിപ്പേറ്‌. ഒരു പൊതു ചടങ്ങിനിടെ ലക്‌നൗവിലാണ്‌ സംഭവം. ഹസാരെ സംഘം അഴിമതിക്കാരാണെന്ന്‌ പഞ്ഞ്‌ അക്രമി കെജ്‌രിവാളിനു നേരെ ചെരിപ്പ്‌ എറിയുകയായിരുന്നു. സംഭവത്തില്‍ ജിതേന്ദ്ര പഥക്‌ എന്നയാളെ പൊലിസ്‌ അറസ്റ്റ്‌ ചെയ്‌തു.

കഴിഞ്ഞ ദിവസം അണ്ണാ സംഘത്തിലുള്ള പ്രശാന്ത്‌ ഭൂഷ ണെ ഒരു സംഘമാളുകള്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ വെച്ച്‌ മര്‍ദ്ദിച്ചത്‌. തനിക്കും ഭീഷണിയുണ്ടെന്ന്‌ കെജ്‌രിവാള്‍ അറിയിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക