അധ്യായം പതിനഞ്ച്
പറയെടാ… ഇതെഴുതിയത് ആരെടാ.. ശങ്കര്‍ സാര്‍ കലിതുള്ളുകയാണ്. സോമന് തലതാഴ്ത്തി നിന്നു.
മലയാളം പദ്യം പഠിക്കാന്‍ പറഞ്ഞിട്ടു ദെവസം നാലായി… അവന് അതിനൊന്നും നേരമില്ല… നീയെന്നാടാ ഇത്രവലിയ എഴുത്തുകാരനായത്… സാര്‍ പിണക്കമവസാനിപ്പിക്കാന്‍ തയ്യാറല്ലായിരുന്നു. അയാളുടെ കണ്ണുകളില്‍ അവിശ്വസനീയത തളം കെട്ടിയിരുന്നു. ക്ലാസില്‍ വരാതെ തെണ്ടിനടക്കുന്ന ചെക്കന്റെ പുസ്തകത്തില്‍ കണ്ടത് ശങ്കരന് സാറിനു വല്ലാത്ത പുതുമയായിരുന്നു. ഇത് ഇവന് തന്നെ എഴുതിയാതാണോ…