Image

ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില്‍ മാര്‍ ഇഗ്നാത്തിയോസ് നൂറോനൊയുടെ ഓര്‍മ്മ പെരുന്നാള്‍

ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 12 October, 2013
ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില്‍ മാര്‍ ഇഗ്നാത്തിയോസ് നൂറോനൊയുടെ ഓര്‍മ്മ പെരുന്നാള്‍
ഡാളസ് : സെന്റ് ഇഗ്നേഷ്യസ് മലങ്കര ജാക്കോബൈറ്റ് സിറിയന്‍ ക്രിസ്ത്യന്‍ കത്തീഡ്രലില്‍ മാര്‍ ഇഗ്നാത്തിയോസ് നൂറോനൊയുടെ ഓര്‍മ്മ പെരുന്നാളും 36-മത് വാര്‍ഷികാഘോഷങ്ങളും 2013 ഒക്‌ടോബര്‍ 18, 19, 20(വെള്ളി, ശനി, ഞായര്‍) എന്നീ തീയതികളില്‍ ഇടവക മെത്രാപ്പോലീത്താ അഭിവന്ദ്യ യല്‍ദൊ മാര്‍ തീത്തോസ് തിരുമേനിയുടെ മഹനീയ സാന്നിദ്ധ്യത്തില്‍ നടത്തപ്പെടുന്നതാണ്.

ഒക്‌ടോബര്‍ 13( ഞായര്‍) വി.കുര്‍ബ്ബാനാനന്തരം വികാരി വെ.റവ. ജോണ്‍ വര്‍ഗീസ് കോര്‍ എപ്പിസ്‌ക്കോപ്പാ കൊടി ഉയര്‍ത്തുന്നതോടെ, പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. പതിനെട്ടാം തീയതി വെള്ളിയാഴ്ച ഭക്തസംഘടനകളുടെ വാര്‍ഷികാഘോഷം വിവിധ കലാപരിപാടികളോടെ നടത്തപ്പെടും. പത്തൊമ്പതാം തീയതി (ശനി) വൈകീട്ട് 6.15 ന് ഇടവക മെത്രാപ്പോലീത്താക്ക് സ്വീകരണവും തുടര്‍ന്ന് സന്ധ്യാപ്രാര്‍ത്ഥനയും, അതിനുശേഷം പ്രഗല്‍ഭ വാഗ്മിയും, വചന പ്രഘോഷകനുമായ റവ. ഫാ. എ. തോമസ് വെങ്കടത്ത് വചന പ്രഭാഷണവും നടത്തും.

ഇരുപതാം തീയതി( ഞായര്‍) അഭിവന്ദ്യ യല്‍ദൊ മാര്‍ തീത്തോസ് തിരുമേനിയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ വി. മൂന്നിന്മേല്‍ കുര്‍ബ്ബാന അര്‍പ്പിക്കും. ശനി, ഞായര്‍ എന്നീ ദിവസങ്ങളില്‍ നടത്തപ്പെടുന് ഭക്തിനിര്‍ഭരവും, വര്‍ണ്ണശബളവുമായ റാസ, പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകും.

പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി വെരി.റവ.ജോണ്‍ വര്‍ഗീസ് കോര്‍ എപ്പിസ്‌ക്കോപ്പാ(വികാരി) ശ്രീ മാമന്‍ പി.ജോണ്‍(സെക്രട്ടറി),  ശ്രീ. ജോസഫ് ജോര്‍ജ്(ട്രസ്റ്റി) എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങള്‍ ചെയ്തു വരുന്നു.

ഈ വര്‍ഷത്തെ പെരുന്നാള്‍ ഏറ്റുകഴിക്കുന്നത് ശ്രീ. ബേബി പുന്നൂസ്& ഫാമിലി, ശ്രീ. അബ്രാഹം. കെ. അബ്രഹാം ആന്റ് ഫാലി, ശ്രീ.പോള്‍ ഒ. ജോണ്‍ ആന്റ് ഫാമിലി എന്നിവരാണ്.

റിപ്പോര്‍ട്ട് : ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍



ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില്‍ മാര്‍ ഇഗ്നാത്തിയോസ് നൂറോനൊയുടെ ഓര്‍മ്മ പെരുന്നാള്‍ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില്‍ മാര്‍ ഇഗ്നാത്തിയോസ് നൂറോനൊയുടെ ഓര്‍മ്മ പെരുന്നാള്‍ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില്‍ മാര്‍ ഇഗ്നാത്തിയോസ് നൂറോനൊയുടെ ഓര്‍മ്മ പെരുന്നാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക