Image

അയ്യപ്പസേവാ ട്രസ്റ്റ് രജതജൂബിലി ആഘോഷം

Published on 11 October, 2013
അയ്യപ്പസേവാ ട്രസ്റ്റ് രജതജൂബിലി ആഘോഷം
ന്യൂയോര്‍ക്ക്: വേള്‍ഡ് അയ്യപ്പസേവാ ട്രസ്റ്റ് രജതജൂബിലി ആഘോഷം ശനിയാഴ്ചയും ഞായറാഴ്ചയും (ഒക്ടോബര്‍ 12, 13) ന്യൂ ജേഴ്‌സിയിലെ മാവ ക്ഷേത്രത്തില്‍ നടക്കും. രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് അയ്യപ്പ മഹായജ്ഞവും, ഭക്തസംഗമവും സംഘടിപ്പിച്ചിട്ടുണ്ട്. സൂര്യകാലടി മനയിലെ സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാടാണ് ്‌യജ്ഞാചാര്യന്‍. അമേരിക്കയിലെ വിവിധ ക്ഷേത്രങ്ങളില്‍ നിന്നുള്ള പൂജാരിമാരും സഹകാര്‍മികരായിരിക്കും.
ലോക നന്മ ലക്ഷ്യമാക്കി നടത്തുന്ന യജ്ഞത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് മാനസീകമായി ശുദ്ധികലശം ചെയ്ത അനുഭവമാകും ലഭ്യമാകുകയെന്ന് ട്രസ്റ്റിന്റെ സ്ഥാപകനും ഗുരുസ്വാമിയുമായ പാര്‍ത്ഥസാരഥി പിള്ള പറഞ്ഞു. മതഭേദമൊന്നുമില്ലാതെ എല്ലാ അയ്യപ്പഭക്തരും ചേര്‍ന്ന് നടത്തുന്ന പൊതുനന്മയ്ക്കായുള്ള ആത്മീയ ചടങ്ങാണിത്  51 വര്‍ഷമായി മുടക്കമില്ലാതെ ശബരിമലയില്‍ ദര്‍ശനം നടത്തുന്ന പാര്‍ത്ഥസാരഥി പിള്ള പറഞ്ഞു. 
ഇരുമുടി ഏന്തി അഞ്ഞൂറോളം ബാലകരും മുതിര്‍ന്നവരും ചേര്‍ന്ന് നടത്തുന്ന ഘോഷയാത്ര അമേരിക്കയിലാദ്യമായിരിക്കും. ലോക നന്മയ്ക്കായുള്ള ഗണപതി ഹോമം, വനിതകള്‍ക്കുവേണ്ടിയുള്ള സുഹാസിനി പൂജ എന്നിവയാണ് പ്രധാന ചടങ്ങുകള്‍.  
രണ്ടു ദിവസവും പൂജയ്ക്കും ചടങ്ങുകള്‍ക്കും പുറമെ സാസ്‌ക്കാരികപരിപാടികളും സെമിനാറുകളുമുണ്ട്. അയ്യപ്പ ഭജനകള്‍  അടങ്ങിയ ഭജനാവലിയും പ്രസിദ്ധീകരിക്കുന്നുണ്ട്.

വിവിധ രംഗങ്ങളിലെ പ്രമുഖര്‍ക്ക് അയ്യപ്പ പുരസ്‌കാരങ്ങളും യജ്ഞവേളയില്‍ സമ്മാനിക്കും ശ്രീകുമാര്‍ ഉണ്ണിത്താന്‍, ഡോ. പത്മജാ പ്രം, മാധവന്‍ നായര്‍. ,ജനാര്‍ദ്ദനന്‍ ഗോവിന്ദന്‍, ആര്‍ കെ അമ്പാട്ട്, തീപ്പന്‍ മഹാലിംഗം, വാസുദേവ പുളിക്കല്‍, പ്രസാദ് അയ്യങ്കാര്‍ തുടങ്ങിയവരാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുക

മന്ത്ര തന്ത്രങ്ങളുടെ സൂര്യകിരീടം:
സൂര്യകാലടി മനയിലെ സൂര്യന്‍ സുബ്രഹ്മണ്യന്‍  ഭട്ടതിരിപ്പാടുമായി മലയാളം പത്രം ലേഖകന്‍ സി.ആര്‍. ജയന്‍ നടത്തിയ അഭിമുഖം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക



see also: http://emalayalee.com/varthaFull.php?newsId=61187

അയ്യപ്പസേവാ ട്രസ്റ്റ് രജതജൂബിലി ആഘോഷം
അയ്യപ്പസേവാ ട്രസ്റ്റ് രജതജൂബിലി ആഘോഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക