Image

മതമൊരു വിഷം (കവിത: മോന്‍സി കൊടുമണ്‍)

Published on 11 October, 2013
മതമൊരു വിഷം (കവിത: മോന്‍സി കൊടുമണ്‍)
ആദിയിലെ മനുഷ്യരായി
ആദമിനേയും ഹവ്വയേയും സൃഷ്‌ടിച്ചു നീ
മതങ്ങളെ സൃഷ്‌ടിച്ച മനുഷ്യാ...
യിന്നുതമ്മിത്തമ്മിലടിച്ചു തലതല്ലിക്കീറുന്നതാര്‌?
ഒരുനേരം ഭക്ഷണത്തിനായി
തോക്കെടുപ്പിക്കും കാലം.
പച്ച നെല്‌പാടങ്ങളെല്ലാം മൈന്‍ പാടങ്ങളായി.
കീറിയ കുടത്തുണികളാല്‍ മാത്രം
നാണം മറച്ചുനില്‍ക്കുമനാഥകുട്ടികളുടെ
വിശപ്പിന്റെ വിളികള്‍ക്കുത്തരം നല്‍കും
പീരങ്കികളും ബോംബുകളും.
അതിന്റെ ഗര്‍ജ്ജനത്താല്‍ രക്ഷപെടാന്‍ കഴിയാത്ത
വിധവകള്‍ക്കും വൃദ്ധജനങ്ങള്‍ക്കുമിന്നു കരയാന്‍ മാത്രം വിധി.
കുതന്ത്രശാലികളായ്‌ക്കുപ്പായമിട്ടവര്‍
പാവങ്ങളുടെ പേരിലിന്നു സുഖിക്കുമ്പോള്‍
മറ്റുതന്ത്രജ്ഞരോ മതത്തിന്റെ പേരില്‍
മാളത്തിലിരുന്നു ഭീകരവാഴ്‌ചകള്‍ കാട്ടുന്നു.
ആര്‍ക്കുനേട്ടം കൊയ്യാനിതെന്തിനുവേണ്ടി?
ആദത്തിന്റെ സന്തതികളണലിസന്തതികളായി മാറുന്നു.
മരണം കണ്ടു രസിക്കുമാരാച്ചാരെപ്പോലെ
ക്രിസ്‌തുവും നബിയും കൃഷ്‌ണനുമൊറ്റരക്തമെങ്കിലീ...
വിശന്നുകരയും പിഞ്ചുകുഞ്ഞുങ്ങള്‍ക്കുവേണ്ടി
ഇനിയെങ്കിലും, നീയായുധം വെച്ചു കീഴടങ്ങൂ
സന്ദേഹം വേണ്ട! മതം മനുഷ്യനെ മയക്കും
കറുപ്പു മാത്രമതുതര്‍ക്കമില്ലൊരിക്കലും.
മതമൊരു വിഷം (കവിത: മോന്‍സി കൊടുമണ്‍)
Join WhatsApp News
andrews millennium bible 2013-10-12 11:38:41

man made religion propagated that it is full of love and so love humanity. But when you are engulfed in religion you will realize that it is limited love. Religion tells you Love only the ones in your religion. Religion makes you hate someone you never know; never saw and never did any ham to you. Religion . plant the seeds of hatred to hate others and it grows inside you as a psychological disorder. Is there a treatment? Yes there is. Read, learn, understand and tolerate others. you will be able to survive above the stupidity.

 

I learned from my stupidity

.Never argue with stupid. Especially if they claim to have a Doctorate in "Theology". It is unfortunately a psychological disorder. The more you argue, they drag you down to be one of them. If you encounter one; ignore them and take a long walk by the side of the river or on the top of the mountain or on the wide meadows. The wisdom will dance in front of you like a little lamb or like hand lamp in darkness.

വിദ്യാധരൻ 2013-10-12 14:24:21
മതത്തിന്റെ ചതിയിൽ 
ഗതികെട്ടുഴലുന്നു മർത്ത്യർ 
വിധിയെന്ന് കരുതി ചിലർ 
ഒതുങ്ങുന്നു നിശബ്ദം 
കിലുങ്ങുന്നു കാലിൽ 
കിലുകിലാ ശബ്ദം 
മുറുകുന്നു ചങ്ങല 
മുറിപ്പാടിൽ നിന്നും 
ഒഴുകുന്നു രക്തം 
പുഴപോലെ ചുറ്റും 
മതത്തിന്റെ പിടിയിൽ 
ഹതരാം നാം  കുടുങ്ങി  
അതുകൊണ്ട് മർത്ത്യാ 
കുതറേണ്ടാ വെറുതേ
ഇനിയില്ല രക്ഷ 
ശനിദശ തന്നെ
ഇരുളാലേ നീയൊരു 
കുരുടനായി പോയി 
മതം നിന്റെ കണ്ണിൽ 
പോടിവാരിയിട്ടു 
ഇനിയില്ല രക്ഷ 
ശനി ദശ തന്നെ 



 
andrews 2013-10-13 13:51:30

Millennium Thoughts –15

 

Long  time ago mountains used to be  the abode gods. There are trails on top of these mountains. May be these are the trails the gods treaded  to ignore the cry of the humans in the valley. May be the priests carried  the sacrifice to the gods  through these trails. There are stains on the burned rocks. If you get to the top of the mountain look around for a tied up virgin or an empty nectar cup.

On both sides of the mountain path there is decayed vegetation. It is the abode of earth worms. For some reason they crawl out of their burrows and cross the trail. It could be a nightly ritual. In the early morning when the belly of the trail is still a virgin we could see the designs made by the crawling worms. Will they complete their pilgrimage to the other side of the trail ?  Or they become food to night scavengers? You could hear the birds practicing for their morning ritual song. They can sing because their belly is full and so they are happy.

Early morning even  after sun rise; there are some worms crawling and struggling to cross the trail. May be they didn’t want to break  their lover’s embrace and waited till morning. May be the party was full of spirit and they forgot there is another morrow. The late worms hardly make it. Hikers crush them or the sun dries them.

Wonder why they crawl and cross over when they have plenty of food on  the side they live. May be it is a man dominated society and females are separated on one isle. All day long they hide in their hypocritical burrows- the rules and regulations. Ah ! then comes the night. The darkness covers it all. The taboo, the law, morality all gone. The veil covered passion is unleashed,  there they go charging like a bull.

May be the worms are the incarnation of gods?. It is their hide out.

 

Why do these worms crawl like this and  cross the trail ? May be in search of  a better life like  humans? Or just to join the man or woman they want ? Or is it worm’s pilgrimage? It is hard to say how many accomplish the goals. They might know the first rain will fill their burrows with carbolic acid and choke them to death. Not so far distant; the same destiny is awaiting   humans. Acid and atomic rain will destroy life any time soon. Does this reflect human life ?. If so do not wait for the night. Develop few wings to be a butter fly. The flight may be a short one. But still it is a glorious one. A short glorious flight is better than crawling all night. So be a butter fly !!!!!!!!!!!

Andrews.

 

ആൾദൈവം 2013-10-13 16:15:28
മനോഹരമായ ഒരു ഹർമ്യത്തിൽ തോഴ്ന്മാരാലും തോഴികകളാലും ചുറ്റപെട്ട് ഒരു സുഖ ജീവിതം നയിക്കുകയാണ് ആൾ ദൈവം ആയ ഞാൻ. എന്റെ കൂട്ടുകാർ രാഷ്ട്രീയക്കാരും മന്ത്രിമാരും ആണ്. അവർ എന്റെ കാലുകൾ തിരുമി എനിക്ക് നിർവ്വാണം തരുന്നു. പണക്കാരും സി ഓ മാരും എന്റെ ദർശനത്തിനായി കാത്തുനില്ക്കുന്നു.  ഞാൻ ഒരു വലിയ സമൂഹത്തെ വിഡ്ഢികളാക്കി നിറുത്തുന്നത് കൊണ്ട് അവർക്ക് പ്രയൊചനം ഉണ്ട്. ഞാൻ സ്കൂളിന്റെ പടി കണ്ടിട്ടില്ലങ്കിലും എന്നെക്കാളും വിദ്യാഭ്യാസം ഉള്ളവരെ കുരങ്ങു കളിപ്പിക്കാൻ എനിക്ക് നല്ല കഴിവാണ്, അതുകൊണ്ട് നിങ്ങൾ എത്ര മതത്തിനെയും ആൾ ദൈവങ്ങളെയും ഒതുക്കാൻ നോക്കിയാൽ ഒതുങ്ങുകയില്ല. അതിനു വച്ച വെള്ളം വാങ്ങി വച്ചേക്കുക 
ഓം ഭദദ്വാഹ ഭാടദ്വാഹഹെ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക