Image

കൂടുതേടുന്നവരെ തുണയ്ക്കുന്ന സഭയുടെ അടിസ്ഥാന സ്വഭാവം

Published on 11 October, 2013
കൂടുതേടുന്നവരെ തുണയ്ക്കുന്ന സഭയുടെ അടിസ്ഥാന സ്വഭാവം

കുടിയേറ്റക്കാരോടും അഭയാര്‍ത്ഥികളോടുമുള്ള പ്രതിപത്തി സഭയുടെ അടിസ്ഥാന സ്വഭാവമെന്ന്, ഐക്യരാഷ്ട്ര സംഘടനയിലെ പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രതിനിധി, ആര്‍ച്ചുബിഷപ്പ് അസ്സീസി ചുള്ളിക്കാട്ട് പ്രസ്താവിച്ചു.

യുന്നിന്‍റെ ന്യൂയോര്‍ക്ക് ആസ്ഥാനത്ത് ഒക്ടോബര്‍ 8-ാം തിയതി ചേര്‍ന്ന അഭയാര്‍ത്ഥികളെക്കുറിച്ചുള്ള ചര്‍ച്ചാ യോഗത്തിലാണ് വത്തിക്കാന്‍റെ പ്രതിനിധി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ഭൂമിയിലെ സൗകര്യങ്ങളും അടിസ്ഥാന ആവശ്യങ്ങളും ആതിഥേയ സമൂഹത്തിനും അഭയാര്‍ത്ഥികള്‍ക്കും ഒരുപോലെ അവകാശപ്പെട്ടതാണെന്നും, തങ്ങളുടെതന്നെ കുറ്റംകൊണ്ടാല്ലാതെ കുടിയേറാന്‍ നിര്‍ബന്ധിതരായ ജനസഞ്ചയത്തോട് രാഷ്ട്രങ്ങള്‍ സഹാനുഭാവവും സാഹോദര്യവും പ്രകടമാക്കണമെന്നും, രാഷ്ട്രപ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ ആര്‍ച്ചുബിഷപ്പ് ചുള്ളിക്കാട് അഭിപ്രായപ്പെട്ടു. അഭയാര്‍ത്ഥികളെ തുണയ്ക്കാന്‍ കത്തോലിക്കാ സഭ ആഗോളതലത്തില്‍ ഇറങ്ങി പുറപ്പെട്ടിരിക്കുന്നത് ആരും ആവശ്യപ്പെട്ടിട്ടല്ലെന്നും, ക്രിസ്തുവിന്‍റെ സ്നേഹവും കാരുണ്യവും പ്രഘോഷിക്കുന്ന സഭയുടെ അടിസ്ഥാന സ്വഭാവമാണതെന്നും ആര്‍ച്ചുബിഷപ്പ് ചുള്ളിക്കാട് പ്രസ്താവിച്ചു.

പ്രതിസന്ധികളിലും പ്രായാസങ്ങളിലും ക്രിസ്തു സ്നേഹത്തിന്‍റെ സഹായഹസ്തം എവിടെയും എപ്പോഴും സഭ നീട്ടുമെന്നും നിരാലംബരെ തുണയ്ക്കുമെന്നും ആര്‍ച്ചുബിഷപ്പ് ചുള്ളിക്കാട്ട് പ്രസ്താവിച്ചു.



  
കൂടുതേടുന്നവരെ തുണയ്ക്കുന്ന സഭയുടെ അടിസ്ഥാന സ്വഭാവം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക