Image

ഹസാരെ സംഘത്തില്‍ നിന്നും രണ്ടു പേര്‍ രാജിവെച്ചു

Published on 18 October, 2011
ഹസാരെ സംഘത്തില്‍ നിന്നും രണ്ടു പേര്‍ രാജിവെച്ചു
ന്യൂഡല്‍ഹി: അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് അണ്ണ ഹസാരെ സംഘത്തില്‍ നിന്നും ഏക്താ പരിഷത് നേതാവും മലയാളിയുമായ പി.ബി. രാജഗോപാലും രാജേന്ദ്ര സിങും രാജിവെച്ചു. അണ്ണ സംഘത്തിലെ പ്രമുഖനായ അരവിന്ദ് കെജ്‌രിവാള്‍ ഏകപക്ഷീയമായി തീരുമാനങ്ങള്‍ ഏടുക്കുന്നുവെന്നാരോപിച്ചാണ് രാജി. കോര്‍ കമ്മറ്റിയില്‍ ചര്‍ച്ച ചെയ്യാതെ വരുന്ന പല പ്രസ്താവനകളും തങ്ങളുടേതായി പറയേണ്ടി വരുന്നുവെന്ന് രാജിക്കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഹിസാര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിനെതിരെ നടത്തിയ പ്രസ്താവന, ശാന്തിഭൂഷണന്റെ ജമ്മു കശ്മീര്‍ പ്രസ്താവന തുടങ്ങിയവ ഇതിനുദാഹരണായി ചൂണ്ടിക്കാണിക്കുന്നു. പ്രശാന്ത് ഭൂഷന്റെ പ്രസ്താവനയെത്തുടര്‍ന്ന് അണ്ണ സംഘത്തലുണ്ടായ അഭിപ്രായ വ്യത്യാസങ്ങള്‍ കൂടുതല്‍ മറനീക്കി പുറത്തുവരുന്നുവെന്നാണ് രണ്ട് പ്രമുഖ അംഗങ്ങളുടെ രാജി സൂചിപ്പിക്കുന്നത്.

എന്നാല്‍ സംഘാംഗങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന വാര്‍ത്തകള്‍ അണ്ണ ഹസാരെ നിഷേധിച്ചു. തങ്ങള്‍ ഒരുമിച്ചു നില്‍ക്കുമെന്നും തനിക്കും സംഘത്തിനമെതിരെ വരുന്ന വാര്‍ത്തകള്‍ തങ്ങളെ ബാധിക്കില്ലെന്നും മൗനവൃതം തുടരുന്ന അണ്ണ തന്റെ ബ്ലോഗിലൂടെ അറിയിച്ചു. രണ്ട് അംഗങ്ങളുടെ രാജിക്കത്ത് കിട്ടിയിട്ടില്ലെന്നും അണ്ണ സംഘത്തില്‍ അഭിപ്രായ വ്യത്യാസങ്ങളൊന്നുമില്ലെന്നും അരവിന്ദ് കെജ്‌രിവാളും അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക