Image

കാട്ടാളന്‍ (കവിത: ഷേബാലി)

Published on 09 October, 2013
കാട്ടാളന്‍ (കവിത: ഷേബാലി)
നിഴല്‍മറയും നിശമറവില്‍
നിലവിളികേട്ടറമാടിന്‍
നിറവറിയും നിറപറയുടെ
നിഴല്‍ തേടും നിരവധിപേര്‍

ബന്ധം മറക്കുന്നു
സത്വം കൊഴിയുന്നു
കാട്ടാളരൂപനായ്‌
നരനായാട്ടുകാരനായി-
ന്നിരയെത്തിരയുന്നു
ഇരുളിന്റെ മറവിലായ്‌

ചോരയില്‍ ചാലിച്ച
നഖചിത്രമവളുടെ
മേനിയില്‍ പതിപ്പിച്ചു
ഭ്രാന്തമായാര്‍ക്കുന്നു...
അഴിയുന്നു നിറമാനം

സൂര്യന്‍ മുഖം പൊത്തി
ചന്ദ്രന്‍ മറഞ്ഞുപോയ്‌
നക്ഷത്രം ദിശമാറ്റി
അലറുന്നോരിരയുടെ
രോദനം കേള്‍ക്കുവാ-
നാകാശം ചായി-ച്ചിറങ്ങുന്നൂ
പെയ്യുന്നൂ രാ-മഴ
ഞെട്ടിത്തരിച്ചുപോയ്‌
ഭൂവിലീക്കാഴ്‌ചയില്‍

സ്വന്തം സുഖം തേടും
മനുഷ്യന്‍ മൃഗതുല്യന്‍
ബന്ധം മറക്കുന്നു
സത്വം കൊഴിക്കുന്നൂ
നരജത്തമുപേക്ഷിച്ചു
കാട്ടാളരൂപനായ്‌
പുതുപിറവിയെടുക്കുന്നൂ

വാത്മീകമീനൂറ്റാണ്ടിന്‍
സത്യമോ
മിഥ്യയോ?

-ഷേബാലി
കാട്ടാളന്‍ (കവിത: ഷേബാലി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക