Image

എന്‍ ബാലമുരളി നമ്പൂതിരി ശബരിമല മേല്‍ശാന്തി

Published on 18 October, 2011
എന്‍ ബാലമുരളി നമ്പൂതിരി ശബരിമല മേല്‍ശാന്തി
കൊച്ചി: ഇടമനയില്ലത്ത് എന്‍. ബാലമുരളി നമ്പൂതിരിയെ ശബരിമല മേല്‍ശാന്തിയായി തിരഞ്ഞെടുത്തു. കൊല്ലം പുതിയകാവ് ദേവീ ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ് അദ്ദേഹം. ആറ്റുകാല്‍ കോറമംഗലത്ത് ടി.കെ. ഈശ്വരന്‍ നമ്പൂതിരിയാണ് മാളികപ്പുറം മേല്‍ശാന്തി. ആറ്റുകാല്‍ ദേവീ ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ് ഈശ്വരന്‍ നമ്പൂതിരി.

പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലെ ഡോ. ഗിരീഷ് വര്‍മ്മയുടെ മകള്‍ ഗൗതി ജി വര്‍മ്മയും വടക്കേടത്ത് കൊട്ടാരത്തില്‍ പ്രമോദ് വര്‍മ്മയുടെ മകന്‍ സൗരവ് പി വര്‍മ്മയുമാണ് മേല്‍ശാന്തിമാരെ നറുക്കെടുത്തത്. വൃശ്ചികം ഒന്നിന് തുടങ്ങുന്ന മണ്ഡലകാലം മുതല്‍ ഒരുവര്‍ഷത്തേക്കാണ് ഇവര്‍ മേല്‍ശാന്തിമാരായി പ്രവര്‍ത്തിക്കുക.

ശബരിമല മേല്‍ശാന്തിസ്ഥാനത്തേക്ക് പത്ത് പേരെയും മാളികപ്പുറത്തേക്ക് പതിമൂന്ന് പേരെയുമാണ് അഭിമുഖം നടത്തി നറുക്കെടുപ്പിനായി തിരഞ്ഞെടുത്തത്. അറുപത് ശതമാനവും അതിന് മുകളിലും മാര്‍ക്ക് നേടിയവരെ ഉള്‍പ്പെടുത്തിയായിരുന്നു റാങ്ക് പട്ടിക തയ്യാറാക്കിയത്. സുപ്രിംകോടതിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് പന്തളം വലിയതമ്പുരാന്‍ നിയോഗിച്ച കുട്ടികളെക്കൊണ്ട് നറുക്കെടുപ്പിക്കാന്‍ തീരുമാനിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക