Image

ഇറാനില്‍ 146 പേര്‍ക്ക് രഹസ്യവധശിക്ഷ നല്‍കി: യു.എന്‍

Published on 18 October, 2011
ഇറാനില്‍ 146 പേര്‍ക്ക് രഹസ്യവധശിക്ഷ നല്‍കി: യു.എന്‍
യുണൈറ്റഡ് നേഷന്‍സ് : ഇറാനില്‍ നൂറുകണക്കിന് തടവുകാരെ രഹസ്യമായി വധിച്ചതായി യു.എന്‍ റിപ്പോര്‍ട്ട്. കിഴക്കന്‍ ഇറാനിലെ മാഷ്ബാദിലെ വകിലാബാദ് ജയിലിലാണ് ക്രൂരമായ കൊലപാതകങ്ങള്‍ നടന്നത്.

ഇറാനിലെ മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ച് പഠിക്കാന്‍ യുഎന്‍ നിയോഗിച്ച ഉദ്യോഗസ്ഥന്‍ നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ഈവര്‍ഷം ജയിലില്‍ ഔദ്യോഗികമായി 200 പേരെ വധശിക്ഷക്ക് വിധേയരാക്കിയിട്ടുണ്ട്. ഇതുകൂടാതെ 146 രഹസ്യ വധശിക്ഷയും ഇവിടെ നടത്തിയിട്ടുണ്ട്. 2010 ല്‍ മാത്രം രഹസ്യമായി 300 പേരെ കൊലപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ക്രമസമാധാനപാലനത്തിന് വധശിക്ഷ അനിവാര്യമാണെന്നാണ് ഇറാന്റെ നിലപാട്. നീതിന്യായ വ്യവസ്ഥ അനുശാസിക്കുന്ന നടപടികള്‍ മാത്രമേ രാജ്യത്ത് നടപ്പാക്കുന്നുള്ളുവെന്നും ഇറാന്‍ പ്രതികരിച്ചു.

കൊലപാതകം, മാനഭംഗം, കൊള്ള, മയക്കുമരുന്ന് കടത്ത്, വിവാഹേതര ലൈംഗിക ബന്ധം തുടങ്ങിയവയെല്ലാം ഇറാനില്‍ വധശിക്ഷ ലഭിക്കുന്ന കുറ്റങ്ങളാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക