Image

മൊഴിമുത്തുകള്‍ (പരിഭാഷ, സമാഹരണം: സുധീര്‍ പണിക്കവീട്ടില്‍)

Published on 06 October, 2013
മൊഴിമുത്തുകള്‍ (പരിഭാഷ, സമാഹരണം: സുധീര്‍ പണിക്കവീട്ടില്‍)
സത്യമാണ്‌ ഏറ്റവും സുരക്ഷിതമായനുണ.

നുണപറയുന്നവന്‌ നല്ല ഓര്‍മ്മ ശക്‌തി അവശ്യമാണ്‌.

സ്‌നേഹം ഒരു പനിയാണ്‌. വിവാഹം അതിനെ കിടക്കയില്‍ കിടത്തിസുഖപ്പെടുത്തുന്നു.

നല്ല ഭര്‍ത്താക്കന്മാര്‍ഭാര്യമാരെ ബോറടിപ്പികുന്നു.

പ്രക്രുതി, ക്ഷമ, സമയം മൂന്ന്‌ പ്രധാനപ്പെട്ട വൈദ്യന്മാര്‍.

ദൈവം നിനക്ക്‌ ഒരു മുഖം തന്നിട്ടുണ്ട്‌. നീ വേറൊന്നുണ്ടാക്കുന്നു.

പണം കടം തരാനും സ്‌നേഹിക്കാനും ആരേയും ഒരാള്‍ക്ക്‌ നിര്‍ബന്ധിക്കാന്‍ സാധിക്കുകയില്ല.

സൂര്യപ്രകാശമില്ലാതെ പൂക്കള്‍ വിരിയുന്നില്ല. സ്‌നേഹമില്ലാതെ മനുഷ്യര്‍ക്ക്‌ ജീവിക്കാന്‍ കഴിയില്ല.

സ്‌നേഹത്തിനു നിങ്ങളെ സന്തോഷിപ്പിക്കാന്‍ കഴിയും. എന്നാല്‍ മിക്കപ്പോഴും അത്‌ നിങ്ങളെ വേദനിപ്പിക്കുന്നു.

ഏറ്റവും വാചാലമായ മൗനം ഉണ്ടാകുന്നത്‌ രണ്ട്‌ ചുണ്ടുകള്‍ തമ്മില്‍കൂട്ടിമുട്ടുമ്പോഴാണ്‌.

നമ്മള്‍ ഒറ്റ ചിറകുള്ള മാലാഖമാരാണ്‌. ആലിംഗനം ചെയുമ്പോഴാണു നമ്മള്‍ക്ക്‌ പറക്കാന്‍ കഴിയുന്നത്‌.

തമാശ വളരെ ഗൗരവതരമായ ഒരു കാര്യമാണ്‌.

മറ്റുള്ളവര്‍ക്ക്‌ സംഭവിക്കുന്നത്‌ എല്ലാം നമുക്ക്‌ രസകരമാണ്‌.

മറ്റുള്ളവരുടെ അഭിപ്രായം താങ്ങി നടക്കുന്നവര്‍ക്കാണ്‌ അവരുടെ പിന്‍ താങ്ങല്‍ ആവശ്യം വരുന്നത്‌.

ദൈവത്തെ കാണാന്‍ ആകാശത്തേക്ക്‌ നോക്കാതിരിക്കുക, നിങ്ങളില്‍തന്നെ അവനുണ്ട്‌.

(തുടരും)
മൊഴിമുത്തുകള്‍ (പരിഭാഷ, സമാഹരണം: സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക