Image

യല്‍ദോ മോര്‍ ബസേലിയോസ്‌ ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ സ്റ്റാറ്റന്‍ഐലന്റില്‍

ബിജു ചെറിയാന്‍ Published on 05 October, 2013
യല്‍ദോ മോര്‍ ബസേലിയോസ്‌ ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ സ്റ്റാറ്റന്‍ഐലന്റില്‍
ന്യൂയോര്‍ക്ക്‌: കോതമംഗലം ചെറിയ പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ യല്‍ദോ മോര്‍ ബസേലിയോസ്‌ ബാവായുടെ 328-മത്‌ ദുഖ്‌റാന പെരുന്നാള്‍ ഒക്‌ടോബര്‍ ആറാംതീയതി ഞായറാഴ്‌ച സ്റ്റാറ്റന്‍ഐലന്റ്‌ സെന്റ്‌ ജോണ്‍സ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ സമുചിതമായി ആചരിക്കുന്നു.

രാവിലെ 9.30-ന്‌ പ്രഭാത പ്രാര്‍ത്ഥനയും, 10.15-ന്‌ വിശുദ്ധ കുര്‍ബാനയും നടക്കും. ഇടവക വികാരി റവ.ഫാ രാജന്‍ പീറ്റര്‍ മുഖ്യകാര്‍മികത്വം വഹിക്കുന്ന ശുശ്രൂഷകളില്‍ സഹവികാരി റവ. ഫാ. ഫൗസ്റ്റീനോ ക്വിന്റാനില്ല സഹകാര്‍മികനായിരിക്കും. പരിശുദ്ധന്റെ ദിവ്യമധ്യസ്ഥതയില്‍ അഭയപ്പെട്ട്‌ പ്രാര്‍ത്ഥിക്കുവാന്‍ വിശ്വാസികളെ പള്ളിക്കാര്യത്തില്‍ നിന്നും സ്വാഗതം ചെയ്യുന്നു.
യല്‍ദോ മോര്‍ ബസേലിയോസ്‌ ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ സ്റ്റാറ്റന്‍ഐലന്റില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക