Image

നിയമസഭയിലെ കയ്യാങ്കളി: വീഡിയോ ദൃശ്യങ്ങള്‍ മാധ്യമ പ്രവര്‍ത്തര്‍ക്ക്‌ നല്‍കി

Published on 17 October, 2011
നിയമസഭയിലെ കയ്യാങ്കളി: വീഡിയോ ദൃശ്യങ്ങള്‍ മാധ്യമ പ്രവര്‍ത്തര്‍ക്ക്‌ നല്‍കി
തിരുവനന്തപുരം: രണ്ട്‌ എം.എല്‍.എമാരുടെ സസ്‌പെന്‍ഷനിടയാക്കിയ നിയമസഭയില്‍ നടന്ന കയ്യാങ്കളിയുടെ വിഡിയോ ദൃശ്യങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ നല്‍കി. പ്രതിപക്ഷാംഗങ്ങള്‍ സ്‌പീക്കറുടെ ഡയസിന്‌ സമീപമെത്തി രോഷാകുലരായി സംസാരിക്കുന്നതും ഇതിനു ശേഷം ടി.വി. രാജേഷും ജയിംസ്‌ മാത്യുവും ഡയസിലേക്ക്‌ ഇടിച്ചുകയറാന്‍ ശ്രമിക്കുന്നതുമാണ്‌ ദൃശ്യങ്ങളിലുള്ളത്‌. എന്നാല്‍ വനിതാ വാച്ച്‌ ആന്റ്‌ വാര്‍ഡിനെ ആക്രമിക്കുന്നതോ കെ.കെ. ലതിക എം.എല്‍.എയ്‌ക്ക്‌ പരിക്കേല്‍ക്കുന്നതോ ആയ ദൃശ്യങ്ങള്‍ വ്യക്തമല്ല.പ്രതിപക്ഷവും ഭരണപക്ഷവും ദൃശ്യങ്ങള്‍ കൈമാറുന്നതില്‍ എതിര്‍പ്പു പ്രകടിപ്പിക്കാത്തതിനാലാണ്‌ സ്‌പീക്കറുടെ ഓഫിസ്‌ ഇങ്ങനെ തീരുമാനിച്ചത്‌.

എംഎല്‍എമാരെ സസ്‌പെന്‍ഡ്‌ ചെയ്യുന്നതിലേക്കു നയിച്ച സാഹചര്യം എന്താണെന്ന്‌ ജനങ്ങള്‍ മനസിലാക്കേണ്ടതുണ്ടെന്നും അതിനാല്‍ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്കു നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. വെള്ളിയാഴ്‌ചത്തെ സംഭവങ്ങളുടെ ദൃശ്യങ്ങള്‍ കണ്ടശേഷം മാധ്യമങ്ങള്‍ക്കു കൈമാറാമെന്നാണ്‌ പ്രതിപക്ഷം അറിയിച്ചിരുന്നതെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദനും വ്യക്‌തമാക്കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക