Image

സുരേഷ്‌ഗോപിക്കെതിരെയുള്ള കേസ്‌; പിന്നില്‍ മലയാള സിനിമക്കാര്‍ തന്നെ

Published on 05 October, 2013
സുരേഷ്‌ഗോപിക്കെതിരെയുള്ള കേസ്‌; പിന്നില്‍ മലയാള സിനിമക്കാര്‍ തന്നെ
മലയാളത്തിന്റെ സൂപ്പര്‍താരം സുരേഷ്‌ഗോപിക്കെതിരെ നടി മീനുകുര്യന്‍ കൊടുത്ത കേസിന്‌ പിന്നില്‍ മലയാള സിനിമയിലെ തന്നെ ചിലരുടെ താത്‌പര്യങ്ങള്‍. കഴിഞ്ഞ ദിവസമാണ്‌ ചെന്നൈ പോലീസില്‍ നടി മീനുകുര്യന്‍ സുരേഷ്‌ഗോപിക്കെതിരെ കേസ്‌ ഫയല്‍ ചെയ്‌തത്‌. സുരേഷ്‌ഗോപി ഫോണിലൂടെ മോശമായി സംസാരിച്ചു എന്ന്‌ ആരോപിച്ചു കൊണ്ടാണ്‌ മീനുവിന്റെ പരാതി.

മുമ്പ്‌ മീനുവിന്റെ ഡ്രൈവറായി ജോലി ചെയ്‌തിരുന്ന വ്യക്തിയാണ്‌ ഇപ്പോള്‍ സുരേഷ്‌ ഗോപിയുടെ ഡ്രൈവര്‍. ഇയാള്‍ മീനുവിന്‌ അഞ്ചു ലക്ഷം രൂപ നല്‍കാനുണ്ട്‌. ഇത്‌ തിരിച്ചു ചോദിക്കാന്‍ ഫോണ്‍ ചെയ്‌തപ്പോഴാണ്‌ സുരേഷ്‌ ഗോപി ഫോണ്‍ അറ്റന്‍ഡ്‌ ചെയ്‌തതും മീനുവിനോട്‌ മോശമായി സംസാരിച്ചതായി പറയുന്നതും. എന്നാല്‍ ഇതില്‍ വസ്‌തുതയില്ലെന്നാണ്‌ സുരേഷ്‌ഗോപിയോട്‌ അടുത്ത കേന്ദ്രങ്ങള്‍ പറയുന്നത്‌. ഡ്രൈവറും മീനുവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞവസാനിപ്പാക്കാന്‍ മാത്രമാണ്‌ സുരേഷ്‌ ഗോപി ശ്രമിച്ചതത്രേ. എന്നാല്‍ മീനുവിന്റെ പരാതി മലയാള സിനിമയിലെ തന്നെ ചിലരുടെ പ്രേരണയിലാണെന്ന്‌ പറയപ്പെടുന്നു.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത്‌ നടന്ന പത്രസമ്മേളനത്തില്‍ സുരേഷ്‌ഗോപി മലയാളത്തിലെ തന്നെ മറ്റൊരു സൂപ്പര്‍താരത്തിനെതിരെ സംസാരിച്ചിരുന്നു. ശ്യാമപ്രസാദിന്റെ ആര്‍ട്ടിസ്റ്റ്‌ എന്ന സിനിമ തീയറ്ററുകളില്‍ നിന്നും പുറത്തുചാടിക്കാന്‍ കാരണം ഒരു സൂപ്പര്‍താരത്തിന്റെ താത്‌പര്യമാണെന്ന്‌ സുരേഷ്‌ഗോപി തുറന്നു പറഞ്ഞിരുന്നു. മുമ്പ്‌ സുരേഷ്‌ഗോപിയെ മലയാള സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തിയതിനു പിന്നിലും ഇതേ സൂപ്പര്‍താരമാണെന്ന്‌ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇപ്പോള്‍ യാതൊരു വസ്‌തുതയുമില്ലാത്ത ഒരുകേസ്‌ സുരേഷ്‌ഗോപിക്ക്‌ നേരെ കെട്ടിപ്പൊക്കിയതും ഈ സൂപ്പര്‍താരത്തിന്റെ കോക്കസില്‍ നിന്നാണെന്ന്‌ പറയപ്പെടുന്നു.
സുരേഷ്‌ഗോപിക്കെതിരെയുള്ള കേസ്‌; പിന്നില്‍ മലയാള സിനിമക്കാര്‍ തന്നെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക