Image

സ്‌പീക്കറെ അധിക്ഷേപിച്ചതിനാണ് സസ്‌പെന്‍ഷനെന്ന് പി.സി ജോര്‍ജ്‌

Published on 17 October, 2011
സ്‌പീക്കറെ അധിക്ഷേപിച്ചതിനാണ് സസ്‌പെന്‍ഷനെന്ന് പി.സി ജോര്‍ജ്‌
തിരുവനന്തപുരം: സ്പീക്കറോട് അപമര്യാദയായി പെരുമാറിയതിനെതുടര്‍ന്നാണ് എം.എല്‍.എമാരെ സസ്‌പെന്റ് ചെയ്തതെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വെള്ളിയാഴ്ചയുണ്ടായ സംഭവങ്ങള്‍ക്ക് സസ്‌പെന്‍ഷനുമായി ബന്ധമില്ലെന്നും ഇന്നത്തെ പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് സസ്‌പെന്‍ഷനെന്നും അദ്ദേഹം പറഞ്ഞു.

സ്പീക്കറെ അധിക്ഷേപിച്ച് 'നീ എവിടുത്തെ സ്പീക്കറാടാ' എന്ന് ജെയിംസ് മാത്യു ചോദിച്ചതായി പി.സി ജോര്‍ജ് പറഞ്ഞു. എം.എല്‍.എമാരുടെ ഇന്നത്തെ പെരുമാറ്റം ജനങ്ങളെ കാണിക്കണമന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക