Image

ലാല്‍ ജോസ്‌ ഹിന്ദിയിലേക്ക്‌

Published on 03 October, 2013
ലാല്‍ ജോസ്‌ ഹിന്ദിയിലേക്ക്‌
പ്രശസ്‌ത മലയാളം സുപ്പര്‍ഹിറ്റ്‌ സംവിധായകന്‍ ലാല്‍ ജോസ്‌ ഹിന്ദി ചിത്രം സംവിധാനം ചെയ്യുന്നു. ലാല്‍ ജോസ്‌ തന്നെ മലയാളത്തില്‍ സംവിധാനം ചെയ്‌ത ഡയമണ്ട്‌ നെക്‌ളേസ്‌ എന്ന സിനിമ റീമേക്ക്‌ ചെയ്‌തു കൊണ്ടാണ്‌ ലാല്‍ ജോസ്‌ ബോളിവുഡിലെത്തുന്നത്‌.

ഫഹദ്‌ ഫാസില്‍, ഗൗതമി നായര്‍, അനുശ്രീ എന്നിവരായിരുന്നു ഡയമണ്ട്‌ നെക്‌ളേസിലെ താരങ്ങള്‍. കൂടാതെ അയാളും ഞാനും തമ്മില്‍, ഇമ്മാനുവേല്‍, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും തുടങ്ങിയ നാലു ഹിറ്റ്‌ ചിത്രങ്ങള്‍ ലാല്‍ ജോസ സംവിധാനം ചെയ്‌തിരുന്നു.

ദിലീപ്‌ നായകനാകുന്ന ഏഴ്‌ സുന്ദര രാത്രികള്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ്‌ ലാല്‍ ജോസിപ്പോള്‍. ബോഡിഗാര്‍ഡ്‌ എന്ന ചിത്രത്തിലൂടെ സിദ്ദിഖ്‌ നേരത്തെ ബോളിവുഡിലെത്തിയതാണ്‌.
ലാല്‍ ജോസ്‌ ഹിന്ദിയിലേക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക