Image

സൂപ്പര്‍ഹിറ്റ് ഗാനങ്ങളുമായി 'ഫീമെയില്‍ ഉണ്ണികൃഷ്ണന്‍ ' തീയേറ്ററുകളിലേക്ക്

ജോസ് പിന്റോ സ്റ്റീഫന്‍ Published on 17 October, 2011
സൂപ്പര്‍ഹിറ്റ് ഗാനങ്ങളുമായി 'ഫീമെയില്‍ ഉണ്ണികൃഷ്ണന്‍ ' തീയേറ്ററുകളിലേക്ക്
പ്രശസ്ത ഹാസ്യനടന്‍ സുരാജ് വെഞ്ഞാറമ്മൂട് നായകനായും പുതുമുഖം മഹാലക്ഷ്മി നായികയായും അഭിനയിക്കുന്ന 'ഫീമെയില്‍ ഉണ്ണികൃഷ്ണന്‍ 'ഒക്‌ടോബര്‍ മാസത്തല്‍ കേരളത്തിലെ തീയറ്ററുകളിലെത്തുന്നു. ഈ ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ ഇതിനകം സൂപ്പര്‍ ഹിറ്റുകളായി മാറികഴിഞ്ഞു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അമേരിക്കയില്‍ താമസിക്കുന്ന ഷാജി സുകുമാരനാണ് ഈ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത്. ഇത് അമേരിക്കന്‍ മലയാളികള്‍ക്ക് അഭിമാനിക്കാന്‍ വക നല്‍കുന്നു.

ശ്രീ.കെ.ബി.മധുവാണ് 'ഫീമെയില്‍ ഉണ്ണികൃഷ്ണന്‍ 'സംവിധാനം ചെയ്തിരിക്കുന്നത്. സുരാജ് വെഞ്ഞാറമ്മൂടിനൊപ്പം മഹാലക്ഷ്മി, സലീംകുമാര്‍ , ദേവന്‍ , ജഗദീഷ്, കലാരഞ്ജിനി, ബിജുകുട്ടന്‍ , ശോഭാ മോഹന്‍ , കുളപ്പുള്ളില്‍ ലീല തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

ഷാജി സുകുമാരന്‍ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്ന ആദ്യ സിനിമയാണിത്. അതിനാല്‍ പ്രേക്ഷകരുടെ പ്രോത്സാഹനവും പിന്തുണയും ഈ കലാകാരന് ഏറെ ആവശ്യമുണ്ട്. നല്ലൊരു ഗായകന്‍ കൂടിയായ ഷാജി കേരളത്തില്‍ അനവധി സീരിയലുകള്‍ക്ക് സംഗീതം നല്‍കുകയും പാടുകയും ചെയ്തിട്ടുണ്ട്.

അമേരിക്കയിലെത്തിയതിനുശേഷവും ഈ മേഖലയില്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്നു. ഫീമെയില്‍ ഉണ്ണികൃഷ്ണന്റെ ഗാനങ്ങളടങ്ങിയ സിഡി മാര്‍ക്കറ്റ് ചെയ്യുന്നത് സത്യം ഓഡിയോസ് ആണ്. ഈ ചിത്രം കാണുവാനും ഇതിന്റെ മ്യൂസിക് സി.ഡി വാങ്ങാനും എല്ലാവരോടും ഷാജി അഭ്യര്‍ത്ഥിക്കുന്നു.

കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും അനില്‍ പനച്ചൂരാനുമാണ് ഇതിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. കൈതപ്രം രചിച്ച 'ഗോപീ
മുരളീ' എന്ന സെമിക്ലാസിക്കല്‍ ഗാനം ആലപിച്ചിരിക്കുന്നത് കെ.എസ്.ചിത്ര ആണ്. ഈയടുത്ത കാലത്ത് തനിക്ക് പാടുവാന്‍ ലഭിച്ച നല്ല ഗാനങ്ങളിലൊന്നാണിതെന്ന് കെ.എസ്.ചിത്ര ഷാജി സുകുമാരനോട് പറയുകയുണ്ടായി. 'ഗോപീ മുരളി' എന്ന ഗാനത്തിന്റെ മെയില്‍ വേര്‍ഷന്‍ ആലപിച്ചിരിക്കുന്നത് ജോസ് സാഗറാണ് ജാസി ഗിഫ്റ്റ് 'കൊഞ്ചാതെ കൊഞ്ചാതെ' എന്ന ഫാസ്റ്റ് നമ്പര്‍ അവതരിപ്പിക്കുന്നു. വിജയ് യേശുദാസും രാജലക്ഷ്മിയും ചേര്‍ന്ന് അയലത്തെ സുന്ദരി എന്ന ഗാനം ആലപിച്ചിരിക്കുന്നു. ജിത്തു ചന്ദ്രനാണ് 'കാതോരം പോയി ചൊല്ലാമോ' എന്ന് തുടങ്ങുന്ന ടൈറ്റില്‍ സോംങ്ങ് ആലപിച്ചിരിക്കുന്നത്.

തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത കോളേജില്‍ നിന്നും ബിരുദാനന്തരബിരുദം നേടിയശേഷമാണ് ഷാജി സംഗീത ലോകത്ത് കൂടുതല്‍ സജീവമായത്. നിരവധി ഹിന്ദു-ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ക്ക് ഈണം പകരുകയും പാടുകയും ചെയ്തിട്ടുണ്ട്. സിനിമാ നിര്‍മ്മാതാവ് രജനീഷ് ഗുരുവായൂരിനെ (ഷംബു ഫിലിംസ്) സിനിമാരംഗത്തെ ഗുരുവായി ഷാജി കരുതുന്നു. അദ്ദേഹമാണ് സംവിധായകന്‍ കെ.ബി.മധുവിനെ പരിചയപ്പെടുത്തിയതും ഈ സിനിമയില്‍ ഗാനസംവിധാനം ചെയ്യാന്‍ അവസരം വാങ്ങികൊടുത്തതും.

ഈയിടെ ഏഷ്യാനെറ്റിന്റെ മ്യൂസിക് ഡയറക്ടര്‍ അവാര്‍ഡ് കരസ്ഥമാക്കി അജി
സരസിനോടുള്ള കടപ്പാടും ഷാജി സുകുമാരന്‍ രേഖപ്പെടുത്തുന്നു. അദ്ദേഹത്തെയും തന്റെ പ്രിയപ്പെട്ട ഗുരുക്കന്മാരില്‍ ഒരാളായി ഷാജി കരുതുന്നു. അദ്ദേഹമാണ് റ്റി.വി. സീരിയല്‍ രംഗത്തേക്ക് ഷാജിക്ക് അവസരം നേടികൊടുത്തത്.
പ്രശസ്ത ഗായകന്‍ പന്തളം ബാലന്‍ ഷാജിയുടെ ആത്മസുഹൃത്തുക്കളിലൊരാളാണ്. അദ്ദേഹമാണ് അമേരിക്കയിലെത്താന്‍ ഷാജിക്ക് അവസരമൊരുക്കി കൊടുത്തത്.

അമേരിക്കയില്‍ തനിക്കുള്ള ഏറ്റവും വലിയ സമ്പത്ത് തന്റെ ചി
ആത്മമിത്രങ്ങളാണെന്ന് ഷാജി അഭിപ്രായപ്പെട്ടു. ഇവരുടെ പിന്തുണയും പ്രോത്സാഹനവുമാണ് തന്നെ എന്നും കൈപിടിച്ചു നടത്തുന്നതെന്ന് ഷാജി പറഞ്ഞു.

ഗണേഷ് നായര്‍ , ഷാജി ഫെര്‍ണാണ്ടസ്, പോള്‍ കറുകപ്പള്ളി, അനിയന്‍ ജോര്‍ജ്, ഷീലാ ചെറു, ജോസ് ജോസഫ്, വിജീഷ് പാറയില്‍ എന്നിവര്‍ ഇവരില്‍ ചിലര്‍ മാത്രം. ഇവരോടുള്ള നന്ദിയും കടപ്പാടും ഈയവസരത്തില്‍ രേഖപ്പെടുത്തുന്നു. ഇനിയും ഏറെ നേട്ടങ്ങള്‍ കൊയ്യാന്‍ ഷാജിക്ക് സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.

ഷാജിയെ പരിചയപ്പെടാനും അദ്ദേഹത്തിന്റെ സംരംഭങ്ങളില്‍ പങ്കുചേരാനും ആഗ്രഹിക്കുന്നവര്‍ക്കായി ഇ-മെയില്‍ ഐസിയും ഫോണ്‍ നമ്പരും താഴെ കൊടുക്കുന്നു.

ഫോണ്‍ - 914 471 5902
ഇ-മെയില്‍ - shajisukumaran1947@gmail.com
സൂപ്പര്‍ഹിറ്റ് ഗാനങ്ങളുമായി 'ഫീമെയില്‍ ഉണ്ണികൃഷ്ണന്‍ ' തീയേറ്ററുകളിലേക്ക്  സൂപ്പര്‍ഹിറ്റ് ഗാനങ്ങളുമായി 'ഫീമെയില്‍ ഉണ്ണികൃഷ്ണന്‍ ' തീയേറ്ററുകളിലേക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക