Image

സെന്റ്പീറ്റേഴ്‌സ് കത്തീഡ്രലില്‍ ഏകദിന സെമിനാര്‍ അവിസ്മരണീയമായി

ജീമോന്‍ ജോര്‍ജ്ജ് Published on 03 October, 2013
സെന്റ്പീറ്റേഴ്‌സ് കത്തീഡ്രലില്‍ ഏകദിന സെമിനാര്‍ അവിസ്മരണീയമായി

ഫിലാഡല്‍ഫിയ : അമേരിക്കന്‍ അതിഭദ്രാസനത്തിലെ നോര്‍ത്ത് ഈസ്റ്റ് റീജനിലെ സെ.മേരീസ് വിമന്‍സ് ലീഗിന്റെയും, സെ.പോള്‍ പ്രയര്‍ ഫെല്ലോഷിപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ ഏകദിന സെമിനാര്‍ സെ. പീറ്റേഴ്‌സ് കത്തീഡ്രലില്‍ അനുഗ്രഹകരമായ  അന്തരീക്ഷത്തില്‍ നടക്കുകയുണ്ടായി. ധാരാളം വൈദികരും, ശെമ്മാശന്മാരും, 250-ളം പള്ളി പ്രധിനിധികളും ട്രൈസ്റ്റേറ്റ് ഏരിയായില്‍ നിന്നും പങ്കെടുക്കുകയുണ്ടായി.

ഫാ. ജോയി ജോണ്‍ (സെ.പീറ്റേഴ്‌സ് കത്തീഡ്രല്‍,വികാരി) സ്വാഗതം ആശംസിക്കുകയും, ഭദ്രാസന മെത്രാപോലീത്താ യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടെ അനുഗ്രഹ പ്രഭാഷണത്തോടുകൂടി സെമിനാറിനു തുടക്കം കുറിക്കുകയും ചെയ്തു.
സഭയിലെ പ്രമുഖ പ്രഭാഷകനിലൊരാളും, സെമിനാറിലെ മുഖ്യ പ്രാസംഗികനുമായ ഫാ.വിജു ഏബ്രഹാം ആത്മീയതയും കുടുംബ ജീവിതവും വേദപുസ്തകാടിസ്ഥാനത്തില്‍ എന്ന വിഷയത്തെ ആസ്പദമാക്കി വളരെ തന്മയത്വപരമായി കഥകളാലും, ഉപമകളാലും വിവരിച്ചു പറയുകയും കുടുംബ ജീവിതത്തില്‍ അടങ്ങിയിരിക്കുന്ന അന്തര്‍ലീനമായ ചില സത്യങ്ങള്‍ വരച്ചു കാട്ടുകയും ചെയ്തു. തുടര്‍ന്ന് ഫാ. വര്‍ഗീസ് മാനിക്കാട്ട് (സെ.മേരീസ് വിമന്‍സ് ലീഗ് വൈ.പ്രസിഡന്റ്) സെമിനാറിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു.

രണ്ടാം ഭാഗത്തില്‍ ഡീക്കന്‍ വര്‍ഗീസ് പോളിന്റെ നേതൃത്വത്തില്‍ പള്ളി പ്രധിനിധികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട മത്സരാര്‍ത്ഥികള്‍ തമ്മില്‍ വിജ്ഞാനപ്രദവും, വിനോദപ്രദവുമായ ജപ്പഡിയില്‍ സെ. ജോര്‍ജ്ജ് ചര്‍ച്ച് (ന്യൂയോര്‍ക്ക്്) ആദ്യസ്ഥാനം പങ്കിടുകയും സെ.പീറ്റേഴ്‌സ് കത്തീഡ്രല്‍, ഫിലാഡല്‍ഫിയ രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.
ആരോഗ്യപരമായ യുവതലമുറയെ സമൂഹത്തില്‍ വളര്‍ത്തിയെടുക്കുക എന്ന വിഷയത്തെ അടിസ്ഥാനമാക്കിയും , സോഷ്യല്‍ നെറ്റ് വര്‍ക്കിന്റെ അത്ഭുതകരമായ വളര്‍ച്ചയുടെ കരങ്ങളില്‍ അമര്‍ന്നിരിക്കുന്ന ആധുനിക ലോകത്തിന്‍ മാതാപിതാക്കള്‍ ബോധവാന്മായിരിക്കേണ്ടിയ കാര്യങ്ങളെക്കുറിച്ച് വിശദമായി ഡോ. വിനയ രാജന്‍ ക്ലാസ് എടുത്തു.

സെമിനാറിലുടനീളം സെ.പീറ്റേഴ്‌സ് ക്വയര്‍ ശ്രൂതിമധുരമായ ആത്മീയ ഗീതങ്ങള്‍ ആലപിക്കുകയും ഏബ്രഹാം മാത്യു സെക്രട്ടറി, സെ.പോള്‍ പ്രയര്‍ ഫെല്ലോഷിപ്പ്), മിലന്‍ റോയി (റീജനല്‍ ഡയറക്ടര്‍, സെ.മേരീസ് വിമന്‍സ് ലീഗ് ) തുടങ്ങിയവര്‍ ഇപ്പോഴത്തെ പ്രവര്‍ത്തന രീതികളെക്കുറിച്ചും, ഭാവി പരിപാടകളെക്കുറിച്ചും സംസാരിക്കുകയും പ്രധിനിധികളുടെ അഭിപ്രായം ആരായുകയും ചെയ്തു.
തുടര്‍ന്ന് ജീമോന്‍ ജോര്‍ജ്ജ് (സെക്രട്ടറി, സെ.പീറ്റേഴ്‌സ് കത്തീഡ്രല്‍) സെമിനാറിനെ  വിലയിരുത്തി സംസാരിക്കുകയും, ഷാനാ ജോര്‍ജജ് (സെ.മേരീസ് വിമന്‍സ് ലീഗ്), ജോര്‍ജ്ജ് ചെറിയാന്‍ (സെ.പോള്‍ പ്രയര്‍ ഫെല്ലോഷിപ്പ്) എന്നിവര്‍ കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.

കത്തീഡ്രല്‍ മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍, സെ.പോള്‍, സെ. മേരീസ് അംഗങ്ങള്‍  , യൂത്ത് ലീഗ് തുടങ്ങിയവര്‍ സെമിനാറിന്റെ വിജയത്തിനായി സഹകരിച്ചു.


സെന്റ്പീറ്റേഴ്‌സ് കത്തീഡ്രലില്‍ ഏകദിന സെമിനാര്‍ അവിസ്മരണീയമായി
സെന്റ്പീറ്റേഴ്‌സ് കത്തീഡ്രലില്‍ ഏകദിന സെമിനാര്‍ അവിസ്മരണീയമായി
സെന്റ്പീറ്റേഴ്‌സ് കത്തീഡ്രലില്‍ ഏകദിന സെമിനാര്‍ അവിസ്മരണീയമായി
സെന്റ്പീറ്റേഴ്‌സ് കത്തീഡ്രലില്‍ ഏകദിന സെമിനാര്‍ അവിസ്മരണീയമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക