Image

ബാല്യം (കവിത: രവി നായര്‍)

Published on 30 September, 2013
ബാല്യം (കവിത: രവി നായര്‍)
നാലുപതിറ്റാണ്ടിലേറെയായ്‌സുസ്‌മിതം
വാഴുന്നിതെന്നിലെന്‍ബാല്യം.
നാളുകളൊന്നൊന്നായ്‌ചോര്‍ന്നുപോകുമ്പോഴും
ചോരാതെയെന്നുമെന്‍ബാല്യം..

അമ്മിഞ്ഞപ്പാലിന്റെ മാധുര്യമൊക്കുമെ
ന്നമ്മതന്‍തട്ടിലെസ്‌നേഹവും
ആദ്യപാഠങ്ങള്‍പഠിപ്പിച്ചൊരച്ഛന്റെ
വാത്സല്യമൂറും ശകാരവും..

പൂക്കളുംകിളികളുംപൂമരക്കൊമ്പത്തെ
യൂഞ്ഞാലുംകുന്നുംപുഴയും
പാട്ടുംകളികളുംപാടവരമ്പത്തെ
യാര്‍പ്പുവിളിയും ചിരിയും..

ആദ്യമായ്‌കിട്ടിയപെന്‍സിലുംചായവും
ചേലുള്ളകമ്പിക്കുടയും
ആദ്യമായ്‌പാടിയപാട്ടിന്‍വരികളും
ആദ്യനൃത്തത്തിന്‍ചുവടും..

ചേറുള്ളവെള്ളത്തില്‍നീന്തിത്തുടിച്ചതും
കേറാതെമന്ദിച്ചുനിന്നതും
പെയ്‌തുതിമിര്‍ക്കുംമഴയില്‍നടന്നതും
തോരല്ലേയെന്നുകൊതിച്ചതും..

കുന്നിന്‍നിറുകയിലെത്തിപ്പിടിച്ചതും
മഞ്ചാടിതിന്നുരസിച്ചതും
മാവിലുംപ്ലാവിലുംഞാവല്‍മരത്തിലു
മോടിക്കയറാന്‍പഠിച്ചതും..

ഓര്‍മ്മതന്നോളംനിലക്കാതെയോടുന്നു
ബാല്യത്തിന്‍രാഗതരംഗിണി !!

കൌമാരംവന്നെത്തികയ്യില്‍പിടിച്ചിട്ടും
യൌവ്വനംമെയ്യില്‍തുടിച്ചിട്ടും
ബാല്യത്തിന്‍സുന്ദരസ്വപ്‌നങ്ങളായിരു
ന്നെന്നും മനസ്സില്‍വിടര്‍ന്നൂ..

കാതങ്ങള്‍പിന്നിട്ടുപോകിലുമെന്നെന്നും
കാണാന്‍കൊതിക്കുന്നബാല്യം !!

ഇന്നുംതിരിച്ചുപോയെത്തിടാന്‍വെമ്പുന്ന
സ്വര്‍ലോകസുന്ദര ബാല്യം..
എന്നെന്നുമെത്തിപ്പിടിക്കുവാന്‍തോന്നുന്ന
പൗര്‍ണമിച്ചന്ദ്രനാംബാല്യം..

ആര്‍ത്തികളില്ലഹങ്കാരങ്ങളില്ലാത്ത
ബാല്യത്തിന്‍സുന്ദരലോകം..
വീണുകിട്ടട്ടെ തിരിച്ചുവരട്ടെനാ
മോരൊരുത്തര്‍ക്കുമാ ലോകം...
ബാല്യം (കവിത: രവി നായര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക