Image

ഹിസാര്‍ ഉപതിരഞ്ഞെടുപ്പ് : കുല്‍ദീപ് ബിഷ്‌ണോയിക്ക് ലീഡ്‌

Published on 17 October, 2011
ഹിസാര്‍ ഉപതിരഞ്ഞെടുപ്പ് : കുല്‍ദീപ് ബിഷ്‌ണോയിക്ക് ലീഡ്‌
ഹിസാര്‍ (ഹരിയാണ): ഹിസാര്‍ ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. രണ്ട് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ഹരിയാന ജനഹിത് കോണ്‍ഗ്രസ് നേതാവ് കുല്‍ദീപ് ബിഷ്‌ണോയി പതിനായിരം വോട്ടുകള്‍ക്ക് മുന്നിട്ട് നില്‍ക്കുന്നു. ഐ.എന്‍.എല്‍.ഡി നേതാവ് അജയ് ചൗട്ടാലയാണ് രണ്ടാം സ്ഥാനത്ത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജയ് പ്രകാശ് ഇവിടെ മൂന്നാം സ്ഥാനത്താണ്.

ഹരിയാണ മുന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ അന്തരിച്ചതിനെത്തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് ആവശ്യമായിവന്നത്. ഭജന്‍ലാലിന്റെ മകന്‍ കുല്‍ദീപ് ബിഷ്‌ണോയി ബി.ജെ.പി. പിന്തുണയോടെയാണ് മത്സരിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഹിസാര്‍ ഒഴികെയുള്ള എല്ലാ സീറ്റുകളിലും കോണ്‍ഗ്രസ് വിജയിച്ചിരുന്നു.

കോണ്‍ഗ്രസിനെ തോല്‍പ്പിക്കണമെന്ന അണ്ണാ ഹസാരെ സംഘത്തിന്റെ ആഹ്വാനമാണ് ഉപതിരഞ്ഞെടുപ്പിന് ദേശീയ ശ്രദ്ധ നല്‍കിയത്. ജനലോക്പാലിനെ പിന്തുണയ്ക്കുമെന്ന് രേഖാമൂലം ഉറപ്പ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസിനെ തോല്‍പ്പിക്കണമെന്ന് ആഹ്വാനം ചെയ്തത്. പകരം ആരെ ജയിപ്പിക്കണമെന്ന് ഹസാരെ സംഘം വ്യക്തമാക്കിയിരുന്നില്ല. ഈ മണ്ഡലത്തിലെ പരാജയം ഹസാരെയുടെ വിജയമായി ചിത്രീകരിക്കപ്പെടുമെന്ന ആശങ്കയും കോണ്‍ഗ്രസ്സിനുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക