Image

റേസിങ് ചാമ്പ്യന്‍ വെല്‍ഡണ്‍ കാറപകടത്തില്‍ മരിച്ചു

Published on 17 October, 2011
റേസിങ് ചാമ്പ്യന്‍ വെല്‍ഡണ്‍ കാറപകടത്തില്‍ മരിച്ചു
ലാസ് വേഗാസ്: ഇന്‍ഡി 500 ചാമ്പ്യന്‍ ഡാന്‍ വെല്‍ഡണ്‍ മത്സരത്തിനിടെ കാറപകടത്തില്‍ മരിച്ചു. നൂറാം വാര്‍ഷികം ആഘോഷിക്കുന്ന ഇന്‍ഡ്യാനപോളീസ് 500 കാറോട്ടമത്സരത്തില്‍ ഈവര്‍ഷം ചാമ്പ്യനായിരുന്നു.

ഞായറാഴ്ച നടന്ന ഇന്‍ഡി 300 മത്സരത്തിനിടെ 13മത്തെ ലാപ്പില്‍ കാറുകള്‍കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ വെല്‍ഡണെ ഹെലികോപ്റ്ററില്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

2005 ല്‍ റേസിങ് ലീഗ് ഇന്‍ഡി സീരീസ് ചാമ്പ്യനായിരുന്നു. 2011 ല്‍ ഇന്‍ഡി 500 ചാമ്പ്യന്‍ഷിപ്പും അദ്ദേഹം കരസ്ഥമാക്കി. എഫ് 2000 സീരീസ് ചാമ്പ്യന്‍ഷിപ്പ നേടിയ അദ്ദേഹം പിന്നീട് ഇന്‍ഡി റേസിങ്ങില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക