Image

എയര്‍ ഇന്ത്യ യാത്രക്കാര്‍ എട്ടുമണിക്കൂര്‍ വിമാനത്തില്‍ കുടുങ്ങി

Published on 17 October, 2011
എയര്‍ ഇന്ത്യ യാത്രക്കാര്‍ എട്ടുമണിക്കൂര്‍ വിമാനത്തില്‍ കുടുങ്ങി
ലണ്ടന്‍: അഹമ്മദാബാദില്‍ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം മൂടല്‍ മഞ്ഞിനെതുടര്‍ന്ന് വഴിതിരിച്ചുവിട്ടു. എട്ടുമണിക്കൂറോളം മറ്റൊരു വിമാനത്താവളത്തില്‍ കാത്തിരിക്കേണ്ടി വന്ന യാത്രക്കാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് അധികൃതര്‍ പോലീസിനെ വിളിച്ചു.

എയര്‍ ഇന്ത്യയുടെ അഹമ്മദാബാദ് - മുംബൈ - ലണ്ടന്‍ (എ.ഐ. 131 ) വിമാനമാണ് മുടല്‍ മഞ്ഞിനെ തുടര്‍ന്ന് ഹീത്രു വിമാനത്താവളത്തില്‍ ഇറങ്ങാതെ 75 കിലോമീറ്റര്‍ അകലെയുള്ള ഗാത്‌വിക് വിമാനത്താവളത്തില്‍ ഇറക്കിയത്.

രാവിലെ പ്രാദേശിക സമയം 8 മണിമുതല്‍ വൈകീട്ട് നാലുമണി വരെ ജീവനക്കാരുടെ ഭാഗത്തുനിന്നും കൃത്യമായ മറുപടി ലഭിച്ചില്ലെന്ന് ആരോപിച്ചാണ് യാത്രക്കാര്‍ ബഹളം കൂട്ടിയത്. സ്ഥിതി നിയന്ത്രണാധീതമായതിനെ തുടര്‍ന്ന് വിമാനത്താവള അധികൃതര്‍ പോലീസിന്റെ സഹായം തേടുകയായിരുന്നു. 16 ജീവനക്കാര്‍ അടക്കം വിമാനത്തില്‍ 125 പേരുണ്ടായിരുന്നു.

ജീവനക്കാരുടെ ഷിഫ്റ്റ് മാറുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് വിമാനം താമസിക്കാന്‍ ഇടയാക്കിയതെന്ന് വിമാനത്താവള അധികൃര്‍ അറിയിച്ചു. വിമാനത്തിന്റെ ഇന്ത്യയിലേക്കുള്ള മടക്കവും 10 മണിക്കൂറോളം വൈകിയതായി ഇന്ത്യന്‍ എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക