Image

വാഹനാപകടം: സിപിഐ നേതാവ്‌ മരിച്ചു, എം.എല്‍.എമാര്‍ക്ക്‌ പരിക്ക്‌

Published on 16 October, 2011
വാഹനാപകടം: സിപിഐ നേതാവ്‌ മരിച്ചു, എം.എല്‍.എമാര്‍ക്ക്‌ പരിക്ക്‌
കായംകുളം: കൊറ്റുകുളങ്ങരയില്‍ കാര്‍ നിയന്ത്രണം വിട്ട്‌ മറിഞ്ഞ്‌ സി.പി.ഐ നേതാവ്‌ മരിച്ചു. സംഭവത്തില്‍ ചേര്‍ത്തല എംഎല്‍എ പി. തിലോത്തമന്‍, വൈക്കം എംഎല്‍എ കെ. അജിത്‌ എന്നിവര്‍ക്ക്‌ ഗുരുതരമായി പരുക്കേറ്റു. സിപിഐ സംസ്‌ഥാന സമിതിയംഗം കൊല്ലം പൂവറ്റൂര്‍ മാവടി ചൈത്രത്തില്‍ എന്‍.വേലപ്പന്‍ (48) ആണ്‌ മരിച്ചത്‌. ഡ്രൈവര്‍ക്കും ഗുരുതരമായ പരിക്കുണ്ട്‌.

നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തിനു പോകുകയാ യിരുന്നു എംഎല്‍എമാര്‍. ചേര്‍ത്തലയില്‍ സിപിഐ സമ്മേളനത്തില്‍ പങ്കെടുത്ത്‌ മടങ്ങുകയായിരുന്നു.കൊറ്റുകുളങ്ങര ഇടശേരി ജംക്‌ഷനില്‍ ബൈക്കു യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തില്‍ കാര്‍ നിയന്ത്രണം വിട്ട്‌ തലകീഴായി മറിയുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക