Image

പോപ് ജോണ്‍ പോള്‍ രണ്ടാമനെയും പോപ് ജോണ്‍ 23ാമനെയും ഏപ്രില്‍ 27ന് വിശുദ്ധരായി പ്രഖ്യാപിക്കും

Published on 01 October, 2013
പോപ് ജോണ്‍ പോള്‍ രണ്ടാമനെയും പോപ് ജോണ്‍ 23ാമനെയും ഏപ്രില്‍ 27ന് വിശുദ്ധരായി പ്രഖ്യാപിക്കും
വത്തിക്കാന്‍ സിറ്റി: പോപ് ജോണ്‍ പോള്‍ രണ്ടാമനെയും പോപ് ജോണ്‍ 23ാമനെയും ഏപ്രില്‍ 27ന് വിശുദ്ധരായി പ്രഖ്യാപിക്കും. ഈസ്റ്ററിലെ രണ്ടാമത്തെ ഞായറാഴ്ച ചടങ്ങ് നടക്കുമെന്ന് പോപ് ഫ്രാന്‍സിസ് തിങ്കളാഴ്ച പ്രഖ്യാപിച്ചു.
സഭയുടെ ചരിത്രത്തില്‍ ആദ്യമായി ജീവിച്ചിരിക്കുന്ന രണ്ടു പോപ്പുമാര്‍ പങ്കെടുക്കുന്ന ചടങ്ങ് എന്ന സവിശേഷതയും ഇതിനുണ്ട്. സ്ഥാനമൊഴിഞ്ഞ പോപ് ബെനഡിക്ട് 16ാമനും നിലവിലെ പോപ് ഫ്രാന്‍സിസുമാണ് ചടങ്ങില്‍ പങ്കെടുക്കുക.
ജോണ്‍ പോള്‍ രണ്ടാമന്‍െറ രണ്ടാമത്തെ ദിവ്യാദ്ഭുതം പോപ് ഫ്രാന്‍സിസ് അംഗീകരിച്ചതു മുതല്‍ വിശ്വാസികള്‍ ഇദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന ദിവസം അറിയാന്‍ കാത്തിരിക്കുകയായിരുന്നു.
ലോകമെമ്പാടുമുള്ള പതിനായിരക്കണക്കിന് വിശ്വാസികള്‍ ചടങ്ങിനത്തെുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചടങ്ങിന്‍െറ ക്രമീകരണങ്ങള്‍ വത്തിക്കാന്‍, ഇറ്റലി അധികൃതര്‍ ആരംഭിച്ചു കഴിഞ്ഞു.
വിശ്വാസികള്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യനായ ജോണ്‍ പോള്‍ രണ്ടാമന്‍ 1978 മുതല്‍ 2005 വരെ സഭയെ നയിച്ചു. വിശ്വാസികളില്‍ ഭൂരിഭാഗവും ജോണ്‍ പോളിന്‍െറ ജന്മസ്ഥലമായ പോളണ്ടില്‍ നിന്നാണ് ചടങ്ങിനത്തെുക. ‘ദി ഗുഡ് പോപ്’ എന്ന് അറിയപ്പെടുന്ന ജോണ്‍ 23ാമന്‍ സഭയിലെ പുരോഗമന ചിന്താഗതിക്കാര്‍ക്ക് പ്രിയങ്കരനായിരുന്നു.

പോപ് ജോണ്‍ പോള്‍ രണ്ടാമനെയും പോപ് ജോണ്‍ 23ാമനെയും ഏപ്രില്‍ 27ന് വിശുദ്ധരായി പ്രഖ്യാപിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക