Image

സഞ്‌ജയ്‌ ദത്തിന്‌ പരോള്‍ അനുവദിച്ചു

Published on 01 October, 2013
സഞ്‌ജയ്‌ ദത്തിന്‌ പരോള്‍ അനുവദിച്ചു
മുംബൈ: നടന്‍ സഞ്‌ജയ്‌ ദത്തിന്‌ ചികിത്സയ്‌ക്കായി രണ്ടാഴ്‌ചത്തെ പരോള്‍ അനുവദിച്ചു. 1994ലെ ബോംബെ സ്‌ഫോടന കേസില്‍ തടവുശിക്ഷ അനുഭവിക്കുന്ന സഞ്‌ജയ്‌ ദത്തിന്‌ രണ്ടാഴ്‌ചത്തെ പരോള്‍ അനുവദിച്ചിരിക്കുന്നത്‌. പുനെ യര്‍വാഡ സെന്‍ട്രല്‍ ജയിലിലാണ്‌ താരം ഇപ്പോള്‍ ശിക്ഷ അനുഭവിക്കുന്നത്‌. ചികിത്സക്കായി ഒരു മാസത്തെ പരോള്‍ ആവശ്യപ്പെട്ട്‌ ആഗസ്റ്റില്‍ സഞ്‌ജയ്‌ ദത്ത്‌ അപേക്ഷ സമര്‍പ്പിച്ചിരുന്നു.

പ്രത്യേക ടാഡ കോടതിയുടെ നിര്‍ദേശ പ്രകാരം മേയ്‌ 16നാണ്‌ സഞ്‌ജയ്‌ ദത്ത്‌ കീഴടങ്ങിയത്‌. ശിക്ഷക്കെതിരെ സഞ്‌ജയ്‌ ദത്ത്‌ സമര്‍പ്പിച്ച ഹര്‍ജി ജൂലൈ 23ന്‌ സുപ്രീംകോടതി തള്ളിയിരുന്നു. എന്നാല്‍, ശിക്ഷാ കാലാവധി ആറ്‌ വര്‍ഷത്തില്‍ നിന്ന്‌ അഞ്ച്‌ വര്‍ഷമായി ഇളവ്‌ ചെയ്‌തു.
സഞ്‌ജയ്‌ ദത്തിന്‌ പരോള്‍ അനുവദിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക