Image

നിര്‍മ്മല്‍ മാധവിന്‌ ദേശമംഗലം എഞ്ചിനീയറിങ്‌ കോളേജില്‍ പ്രവേശനം

Published on 16 October, 2011
നിര്‍മ്മല്‍ മാധവിന്‌ ദേശമംഗലം എഞ്ചിനീയറിങ്‌ കോളേജില്‍ പ്രവേശനം
കോഴിക്കോട്‌: നിര്‍മ്മല്‍ മാധവിന്റെ കോളജ്‌ പ്രവേശത്തില്‍ അവാസനം തീരുമാനമായി. വിദ്യാര്‍ത്ഥിയെ ദേശമംഗലം മലബാര്‍ എഞ്ചിനീയറിങ്‌ കോളേജില്‍ പ്രവേശനം നല്‍കാന്‍ തീരുമാനമായി. ഇന്ന്‌ ചേര്‍ന്ന കോളജ്‌ ജനറല്‍ബോഡി യോഗത്തിലാണ്‌ ഇത്‌ സംബന്ധിച്ച്‌ ധാരണയായത്‌.

നിര്‍മ്മലിന്‌ നേരത്തെ പട്ടിക്കാട്‌ എം.ഇ.എ. എഞ്ചിനീയറിങ്‌ കോളേജിലേക്ക്‌ മാറ്റാന്‍ തീരുമാനിച്ചിരുന്നെങ്കിലും മാനേജ്‌മെന്റില്‍ നിന്ന്‌ തന്നെ എതിര്‍പ്പുയര്‍ന്നതിനെ തുടര്‍ന്ന്‌ വേണ്ടെന്ന്‌ വെയ്‌ക്കുകയായിരുന്നു. ഇന്ന്‌ പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ്‌ നിര്‍മല്‍ മാധവിന്‌ ദേശമംഗലം കോളേജില്‍ പ്രവേശനം നല്‍കാന്‍ തീരുമാനിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക