Image

മൊഴിമുത്തുകള്‍ (പരിഭാഷ, സമാഹരണം: സുധീര്‍ പണിക്കവീട്ടില്‍)

Published on 29 September, 2013
മൊഴിമുത്തുകള്‍ (പരിഭാഷ, സമാഹരണം: സുധീര്‍ പണിക്കവീട്ടില്‍)
(എല്ലാ തിങ്കളാഴ്‌ചയും വായിക്കുക)

തുടക്കത്തില്‍ഞങ്ങളുടെ കൈവശം ഭൂമിയും വെള്ളക്കാരന്റെ കയ്യില്‍ ബൈബിളുമുണ്ടായിരുന്നു. അവസാനം ബൈബിള്‍ ഞങ്ങളുടെ കൈവശവും ഭൂമിവെള്ളക്കാരന്റെ കൈവശവുമായി.

ഒരു സ്‌ത്രീയുമായുള്ള താമസം വയസ്സനാക്കുന്നപോലെ ഒന്നും തന്നെപുരുഷനെ വയസ്സനാക്കുന്നില്ല.

ഒറ്റക്കായി ഒരാള്‍ക്ക്‌ ഒന്നും ചെയ്യാന്‍ പറ്റാത്തകാര്യം എല്ലാവരും ഒരുമിച്ചുകൂടി ഒന്നും ചെയ്യാന്‍പറ്റില്ലെന്ന തീരുമാനം എടുക്കുന്നതിനെ കമ്മറ്റി എന്നുപറയുന്നു.

സൗന്ദര്യം ദര്‍ശിക്കാന്‍ കഴിവുള്ളവന്‍ ഒരിക്കലും വയസ്സനാകുന്നില്ല.

ഒരു കലാകാരന്റെ ജീവിതം തുടങ്ങുന്നത്‌ എപ്പോഴും നാളെയില്‍നിന്നാണ്‌്‌.

തടിച്ചപുസ്‌തകങ്ങളേയും മെലിഞ്ഞ സ്‌ത്രീകളേയും അമേരിക്കക്കാര്‍ ഇഷ്‌ടപ്പെടുന്നു.

ഭര്‍ത്താക്കന്മാരെ അഗ്നിയോടുപമിക്കാം. ശ്രദ്ധിച്ചില്ലെങ്കില്‍ രണ്ടും കെട്ടുപോകും.

പ്രായമാകുന്തോറും പ്രായം വിവേകമുണ്ടാക്കുമെന്ന ചൊല്ലില്‍ എനിക്ക്‌ അവിശ്വാസം ഉണ്ടാകുന്നു.

മാര്‍വ്വിടങ്ങള്‍ ഇല്ലാത്ത സ്‌ത്രീ തലയണകള്‍ ഇല്ലാത്തമെത്തപോലെയാണ്‌.

ദൈവത്തിന്റേയും ബസ്സ്‌ ഡ്രൈവരുടേയും മുന്നില്‍ നമ്മല്‍ എല്ലാം തുല്ല്യര്‍.

ആദ്യം വീട്‌ വാങ്ങുന്നവനും വിവാഹം കഴിക്കുന്നവനും ഒന്നു തന്നെ ചിന്തിക്കുന്നു .വേറൊരെണ്ണം അടുത്ത്‌ തന്നെനോക്കണമെന്ന്‌.
മൊഴിമുത്തുകള്‍ (പരിഭാഷ, സമാഹരണം: സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക