Image

നസ്‌റിയ യുവനായകന്മാരുടെ ഇഷ്‌ടനായിക

Published on 30 September, 2013
നസ്‌റിയ യുവനായകന്മാരുടെ ഇഷ്‌ടനായിക
മലയാളത്തിലെ യുവനായകന്‍മാരുടെ ഇഷ്ടനായിക നസ്രിയ ആണ്‌. ദുല്‍ക്കര്‍ സല്‍മാന്‍, ആസിഫ്‌ അലി, നിവിന്‍ പോളി എന്നിവര്‍ തങ്ങളുടെ നായികയായി തിരഞ്ഞെടുത്തത്‌ നസ്‌റിയയെയാണ്‌. നിവിന്‍ പോളിക്കൊപ്പം ഓം ശാന്തി ഓശാന, ദുല്‍ക്കറിനൊപ്പം സലാല മൊബൈല്‍സ്‌ എന്നീ ചിത്രങ്ങളില്‍ ഇപ്പോള്‍ അഭിനയിക്കുന്ന നസ്‌റിയ ആസിഫ്‌ അലിയുടെ പുതിയ ചിത്രമായ ഹായ്‌ അയാം ടോണി എന്ന ചിത്രത്തില്‍ നായികയാകുന്നു. ഹണീ ബീയ്‌ക്കു ശേഷം ജൂനിയര്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ ഹായ്‌ അയാം ടോണി. ആസിഫ്‌ നസ്‌റിയ ജോടികള്‍ക്കൊപ്പം സീനിയര്‍ ലാലും പ്രധാന വേഷം ചെയ്യുന്നു. മലയാളത്തിലെ മുന്‍നിര നായികമാരെക്കാരേക്കാള്‍ യുവനായകന്‍മാര്‍ നസ്‌റിയയെ നായികയാക്കണമെന്നാണ്‌ ഇപ്പോള്‍ ആവശ്യപ്പെടുന്നത്‌.

മലയാളത്തിലും തമിഴിലും ഒരേപോലെ തിരക്കുള്ള ഏക നായികയും നസ്‌റിയ തന്നെ. ധനുഷ്‌, ആര്യ, ജയ്‌, ജീവ എന്നിവരുടെ നായികയായിട്ടാണ്‌ നസ്‌റിയ ഇപ്പോള്‍ അഭിനയിക്കുന്നത്‌. ദുല്‍ക്കര്‍ സല്‍മാന്‍ തമിഴില്‍ ആദ്യമായി അഭിനയിക്കുന്ന ബാലാജി മോഹന്റെ ചിത്രത്തിലും നസ്‌റിയ തന്നെയാണ്‌ നായിക.
നസ്‌റിയ യുവനായകന്മാരുടെ ഇഷ്‌ടനായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക