Image

നെഞ്ചുവേദന: യെഡിയൂരപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published on 16 October, 2011
നെഞ്ചുവേദന: യെഡിയൂരപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ബാംഗ്ലൂര്‍: 189 കോടിരൂപയുടെ ഭൂമി തട്ടിപ്പു കേസില്‍ ഇന്നലെ അറസ്‌റ്റിലായ കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി. എസ്‌. യെഡിയൂരപ്പയെ(68) നെഞ്ചുവേദനയെ തുടര്‍ന്ന്‌ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ അറസ്റ്റിലായി പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍പാര്‍പ്പിച്ചിരുന്ന അദ്ദേഹത്തിന്‌ നെഞ്ചുവേദനയെ തുടര്‍ന്ന്‌ രാത്രി 1.45ന്‌ ബാംഗ്ലൂരിലെ ജയദേവ ആശുപത്രിയി ഐസിയുവിലേക്ക്‌ മാറ്റുകായായിരുന്നു.

കേസില്‍ ലോകായുക്‌ത പ്രത്യേക കോടതി യെഡിയൂരപ്പയെ ഈമാസം 22 വരെ റിമാന്‍ഡ്‌ ചെയ്‌തത്‌. ജാമ്യം നിഷേധിച്ച ലോകായുക്‌ത കോടതി വിധിക്കെതിരെ യെഡിയൂരപ്പ തിങ്കളാഴ്‌ച കര്‍ണാടക ഹൈക്കോടതിയില്‍ അപ്പീല്‍നല്‍കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക