കൊച്ചി: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ മന്ത്രി
പി.കെ.കുഞ്ഞാലിക്കുട്ടിക്കു പങ്കുണ്ടെന്ന തന്റെ അഭിപ്രായത്തില്‍ മാറ്റമില്ലെന്ന്
മുന്‍ ഡയറക്‌ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് അഡ്വ. കല്ലട സുകുമാരന്‍
വെളിപ്പെടുത്തി. കുഞ്ഞാലിക്കുട്ടിയെ പ്രോസിക്യൂട്ട് ചെയ്യണമെന്നും സര്‍ക്കാരിന്
നല്‌കിയ നിയമോപദേശത്തില്‍ പറഞ്ഞതില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.
താന്‍ നല്‍കിയ റിപ്പോര്‍ട്ട് അന്നത്തെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍
സെക്രട്ടറിയായിരുന്ന പി.ശശിക്കു പങ്കുണ്ടെന്നു സംശയമുണ്ടെന്നും അദ്ദേഹം
പറഞ്ഞു.മുന്‍ അഡ്വക്കറ്റ് ജനറല്‍ എം.കെ. ദാമോദരന്റെ നിലപാട്
വ്യത്യസ്‌തമായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. ദാമോദരന്റെ നിയമോപദേശം
സര്‍ക്കാര്‍ സ്വീകരിച്ചു. അദ്ദേഹത്തിനു മേല്‍ സ്വാധീനങ്ങള്‍ വന്നിട്ടുണ്ടാവാമെന്നും
കല്ലട സുകുമാരന്‍ ചൂണ്ടിക്കാട്ടി. കുഞ്ഞാലിക്കുട്ടിക്കെതിരായ കേസ്
നിലനില്‍ക്കുന്നതല്ലെന്ന എം.കെ. ദാമോദരന്റെ നിയമോപദേശത്തോടു
പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.
കഴിഞ്ഞ എല്‍ഡിഎഫ്
സര്‍ക്കാരിന്റെ കാലത്ത് ഡയറക്‌ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് ആയിരുന്നു
കല്ലട സുകുമാരന്‍. ഐസ്‌ക്രീംകേസില്‍ ഇപ്പോള്‍ അന്വേഷണം പ്രഹസനമാണെന്നും അദ്ദേഹം
പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല