Image

മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്‌, റീമ: അപകടകാരികളെന്ന്‌ പഠനം

Published on 27 September, 2013
മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്‌, റീമ: അപകടകാരികളെന്ന്‌ പഠനം
ന്യൂഡല്‍ഹി: മലയാളസിനിമയിലെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്‌, റീമ കല്ലങ്കല്‍ എന്നിവരുടെ പേരിലുള്ള വൈറസുകള്‍ അപകടകാരികളെന്ന്‌ ആന്റി വൈറസ്‌ നിര്‍മ്മാതാക്കളായ മക്കഫേയുടെ പഠനം റിപ്പോര്‍ട്ട്‌ ചെയ്യുന്നു. താരങ്ങളുടെ പേരിലുള്ള വൈറസുകളാണ്‌ പ്രശ്‌നക്കാര്‍. വെബ്‌സൈറ്റുകളില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച്‌ ചെയ്യപ്പെടുന്ന പേര്‌ ഇവരുടേതാണ്‌ എന്നതാണ്‌ ഇതിനു കാരണം. ഏറ്റവും കൂടുതല്‍ വൈറസുകള്‍ പുറത്തിറങ്ങുന്നത്‌ മമ്മൂട്ടിയുടെ പേരിലാണ്‌. 51 വൈറസ്‌ സൈറ്റുകളാണ്‌ സൂപ്പര്‍ താരത്തിന്റെ പേരില്‍ വിലസുന്നത്‌.

പട്ടികയില്‍ രണ്‌ടാം സ്ഥാനം മോഹന്‍ ലാലിനാണ്‌. 50 വൈറസ്‌ സൈറ്റുകളാണ്‌ ലാലേട്ടന്റെ പേരില്‍. 49 സൈറ്റുകളുമായി യുവതാരം പൃഥ്വിരാജ്‌ തൊട്ടുപിന്നാലെയുണ്‌ട്‌. മകാഫെയുടെ പട്ടികയില്‍ പിന്നാലെയെത്തുന്നത്‌ നടി റീമ കല്ലിങ്കലാണ്‌. താരങ്ങളുടെ പേരിലുള്ള കീവേര്‍ഡുകളില്‍ ക്ലിക്ക്‌ ചെയ്യുന്നതോടെ മാല്‍വെയര്‍ സൈറ്റുകളിലേക്കാണ്‌ ലിങ്ക്‌ ചെയ്യപ്പെടുന്നത്‌. ഏറ്റവും താരമൂല്യമുള്ള വ്യക്തികളിലാണ്‌ വൈറസുകള്‍ കൂടുതല്‍ ശ്രദ്ധവയ്‌ക്കുന്നത്‌. പ്രിയതാരങ്ങളുടെ പേര്‌ സൂക്ഷിച്ച്‌ സെര്‍ച്ച്‌ ചെയ്‌തില്ലെങ്കില്‍ വൈറസുകളുടെ കോട്ടയിലേക്കാണ്‌ നാം പ്രവേശിക്കുന്നതെന്ന്‌ സാരം.

വൈറസ്‌ ആക്രമണങ്ങള്‍ ഒഴിവാക്കാന്‍ സൈറ്റുകളില്‍ സാധാരണയായി കാണുന്ന `ഫ്രീ ഡൗണ്‍ലോഡ്‌സ്‌' എന്ന കീവേര്‍ഡ്‌ സെര്‍ച്ച്‌ ചെയ്യുന്നത്‌ ഒഴിവാക്കണമെന്ന്‌ മകാഫെ ഇന്ത്യ വൈസ്‌ പ്രസിഡന്റ്‌ വെങ്കടസുബ്രഹ്മണ്യം കൃഷ്‌ണപുര്‍ ഇന്റര്‍ നെറ്റ്‌ ഉപഭോക്താക്കളോട്‌ ആവശ്യപ്പെട്ടു. താരങ്ങളുടെ പേരിനൊപ്പം `വാള്‍പേപ്പര്‍', `വീഡിയോസ്‌', `നൂഡ്‌ പിക്‌ചേഴ്‌സ്‌' തുടങ്ങിയ കീവേര്‍ഡുകള്‍ ഉപയോഗിച്ചു സെര്‍ച്ച്‌ ചെയ്‌താലും വൈറസിന്റെ ആക്രമണത്തിനിരയായേക്കാം.

തമിഴ്‌ സിനിമാ മേഖലയില്‍ തൃഷയാണ്‌ പട്ടികയില്‍ മുമ്പില്‍. രജനീകാന്ത്‌, സുര്യ, കമല്‍ ഹാസന്‍, ആര്യ, സൂര്യ, വിജയ്‌ എന്നിവരും, ഹിന്ദിയില്‍ നടി പ്രിയങ്ക ചോപ്രയും ഷാരുഖ്‌ ഖാന്‍ എന്നിവരേയും സൂക്ഷിക്കണമെന്ന്‌ പഠനത്തില്‍ പറയുന്നു.
മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്‌, റീമ: അപകടകാരികളെന്ന്‌ പഠനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക