Image

സുവിശേഷകന്‍ വില്യം ലീ 18 വരെ റിമാന്‍ഡില്‍

Published on 16 October, 2011
സുവിശേഷകന്‍ വില്യം ലീ 18 വരെ റിമാന്‍ഡില്‍
കൊച്ചി: വിസ ചട്ടങ്ങള്‍ ലംഘിച്ച്‌ കേരളത്തില്‍ പ്രാര്‍ത്ഥനാ യോഗങ്ങള്‍ നടത്തിയ വില്യം ലീയെ കോടതി 18 വരെ എറണാകുളം സബ്‌ ജയിലില്‍ റിമാന്‍ഡ്‌ ചെയ്‌തു. അതിനിടെ ലീയെ സംബന്ധിച്ചു കേന്ദ്ര-സംസ്‌ഥാന രഹസ്യാന്വേഷണ വിഭാഗങ്ങളുടെ റിപ്പോര്‍ട്ട്‌ കോടതി ആവശ്യപ്പെട്ടു.

കേന്ദ്ര ഇന്റലിജന്‍സ്‌ ബ്യൂറോ നല്‍കിയ വിവരത്തിന്റെ അടിസ്‌ഥാന ത്തില്‍ ബുധനാഴ്‌ചയാണു കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തിലെ പ്രാര്‍ഥനാ പരിപാടിയില്‍ ലീയുടെ പ്രസംഗം പൊലീസ്‌ തടഞ്ഞത്‌. കേസില്‍ അമേരിക്കയിലെ സ്‌പ്രിങ്‌ഫീല്‍ഡ്‌ സ്വദേശിയായ ലീയെ ഒന്നാം പ്രതിയാക്കി തയാറാക്കിയ കുറ്റപത്രവും ഇന്നലെ പൊലീസ്‌ എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേട്ട്‌ എ. ഇജാസിനു മുന്‍പാകെ സമര്‍പ്പിച്ചിരുന്നു. വിനോദ സഞ്ചാര വീസയിലെത്തി പൊതുപരിപാടികളില്‍ പങ്കെടുത്തു പ്രസംഗിച്ചതിലൂടെ ഫോറിനേഴ്‌സ്‌ ആക്‌ട്‌ അനുസരിച്ചുള്ള ചട്ടലംഘനം നടത്തിയ കുറ്റം ചുമത്തിയാണു കുറ്റപത്രം സമര്‍പ്പിച്ചത്‌.

യോഗത്തില്‍ സംഘാടകരായ തിരുവല്ല സ്വദേശികളായ റോയ്‌ ഡാനിയേല്‍, ഡാനിയല്‍ മാത്യു, കൊല്ലം പത്തനാപുരം സ്വദേശിയായ അമേരിക്കന്‍ മലയാളി ജോര്‍ജ്‌ തോമസ്‌ എന്നിവര്‍ക്കെതിരെ പ്രേരണാക്കുറ്റത്തിനും കേസെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക