Image

വോക്കിംഗില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ 29ന്‌

ടോമിച്ചന്‍ കൊഴുവനാല്‍ Published on 15 October, 2011
വോക്കിംഗില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ 29ന്‌
വോക്കിംഗ്‌: വോക്കിംഗ്‌ കേരള ക്രിസ്‌ത്യന്‍ കമ്യുണിറ്റിയുടെ ആഭ്യമുഖ്യത്തില്‍ ഒക്ടോബര്‍ 29ന്‌ (ശനി) വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍ ഭക്ത്യാദര പൂര്‍വം ആഘോഷിക്കുന്നു. കേരള ക്രിസ്‌ത്യന്‍ കമ്യുണിറ്റിയുടെ അഞ്ചാമത്‌ വാര്‍ഷിക ആഘോഷവും തിരുനാളിനോടനുബന്ധിച്ചു നടക്കുന്നതാണ്‌. രാവിലെ 11.30ന്‌ വോക്കിംഗ്‌ സെന്‍റ്‌ ഡാന്‍സ്റ്റാന്‍ പള്ളിയില്‍ നടക്കുന്ന ആഘോഷമായ പാട്ടു കുര്‍ബാന യോടെ തിരുനാള്‍ കര്‍മ്മങ്ങള്‍ ആരംഭിക്കും.

സീറോ മലബാര്‍ സഭയുടെ ചാപ്ലിയനും വോക്കിംഗ്‌ ക്രിസ്‌ത്യന്‍ കമ്യുണിറ്റിയുടെ ചുമതലയുമുള്ള ഫാ. ബിജു കോച്ചേരി നാല്‍പ്പതില്‍, ഫാ. പോള്‍ പൂവത്തിങ്കല്‍, എന്നിവര്‍ തിരുനാള്‍ കുര്‍ബാനക്ക്‌ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന്‌ ആഘോഷമായ പ്രദിക്ഷിണം നടക്കും. ഷീര്‍വാട്ടര്‍ ബിഷപ്പ്‌ ഡേവിഡ്‌ ബ്രൗണ്‍ സ്‌കൂള്‍ ഹാളില്‍ നടക്കുന്ന സ്‌നേഹ വിരുന്നിനു ശേഷം മുതിര്‍ന്നവരുടെയും കുട്ടികളുടെയും വിവിധ തരത്തിലുള്ള കലാപരിപാടികളും ഉണ്‌ടായിരിക്കും .

തിരുനാള്‍ ആഘോഷത്തോടനുബന്ധിച്ച്‌ ലോക മലയാളികള്‍ക്കിടയില്‍ പാടും പാതിരി എന്നറിയപ്പെടുന്ന പ്രശസ്‌ത ഗായകന്‍ ഫാ. പോള്‍ പൂവത്തിങ്കല്‍ നയിക്കുന്ന സംഗീത പരിപാടി ഉണ്‌ടായിരിക്കും. ആയിരത്തിലധികം ഗാനങ്ങള്‍ സ്വയം കാംപോസ്‌ ചെയ്യുകയും 35ലധികം ആല്‍ബങ്ങള്‍ പുറത്തിറക്കുകയും ചെയ്‌തിട്ടുള്ള ഫാ. പോള്‍ ഇന്ത്യന്‍ ക്ലാസിക്കല്‍ മ്യൂസിക്‌ രംഗത്തുള്ള ആദ്യത്തെ ക്രിസ്‌ത്യന്‍ വൈദികനാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫാ. ബിജു കോച്ചേരി നാല്‌പതില്‍ 07904417427, നോബിള്‍ ജോര്‍ജ്‌ 07737695783, വില്‍സണ്‍ കണ്ണൂക്കാടന്‍ 07986933667.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക