Image

മാനുഷിക മൂല്യങ്ങളെ സാമ്പത്തിക ലക്ഷൃം മറികടക്കരുത്

Published on 27 September, 2013
മാനുഷിക മൂല്യങ്ങളെ സാമ്പത്തിക ലക്ഷൃം മറികടക്കരുത്

രോഗീപരചരണ മേഖലയില്‍ മാനുഷിക മൂല്യങ്ങളെ മറികടക്കുന്ന സാമ്പത്തിക ലക്ഷൃം ഉണ്ടാവരുതെന്ന് ആരോഗ്യ പരിപാലകരുടെ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് സിഗ്മണ്ടി സിമോസ്ക്കി പ്രസ്താവിച്ചു. റോമില്‍ സമ്മേളിച്ചിരിക്കുന്ന അത്യപൂര്‍വ്വരോഗങ്ങളെ സംബന്ധിച്ച അന്തര്‍ദേശിയ സമ്മേളത്തില്‍ സെപ്റ്റംബര്‍ 25-ാം തിയതി ബുധനാഴ്ച നടത്തിയ പ്രഭാഷണത്തിലാണ് ആര്‍ച്ചുബിഷപ്പ് സിമോസ്ക്കി ഇങ്ങനെ പ്രസ്താവിച്ചത്.


രോഗീ പരിചരണ മേഖലയില്‍ വിശിഷ്യ അപൂര്‍വ്വരോഗങ്ങളുടെ ചികത്സാ ക്രമത്തില്‍ സാമ്പത്തിക നേട്ടങ്ങള്‍ക്ക് ഉപരിയായി പൊതുന്മയും മനുഷ്യാന്തസ്സും മാനിക്കപ്പെടമെന്ന് ആര്‍ച്ചുബിഷപ്പ് സിമോസ്ക്കി ഉദ്ബോധിപ്പിച്ചു.
അപൂര്‍വ്വരോഗങ്ങളുടെ പിടിയില്‍പ്പെട്ട് സാമൂഹ്യ സുരക്ഷയില്ലാതെയും വൈദ്യസഹായം ലഭിക്കാതെയും ക്ലേശിക്കുന്ന പാവങ്ങളായ രോഗികളും വയോധികരും ഇന്നത്തെ സാമൂഹ്യചുറ്റുപാടില്‍ വര്‍ദ്ധിച്ചു വരുന്നുണ്ടെന്നും ആര്‍ച്ചുബിഷപ്പ് സമോസ്ക്കി ചൂണ്ടിക്കാട്ടി.

വൈദ്യശാസ്ത്രത്തിന്‍റെ സാങ്കേതിക വൈദഗ്ദ്ധ്യവും പരിചയ സമ്പത്തും ഭൂഖണ്ഡങ്ങളുടെയോ, രാഷ്ട്രങ്ങളുടെയോ അതിര്‍വരമ്പുകള്‍ മാനിക്കാതെ നിര്‍ല്ലോഭം പങ്കുവയ്ക്കേണ്ടതാണെന്ന് ആര്‍ച്ചുബിഷപ്പ് സിമോസ്ക്കി സമ്മേളനത്തോട് അഭ്യര്‍ത്ഥിച്ചു. ഭൂമിയുടെ ഉപായസാദ്ധ്യതകള്‍ വിവേചനമില്ലാതെ മനുഷ്യകുലത്തിന്‍റെ പൊതുന്മയ്ക്കായി ഉപയോഗപ്പെടുത്തുന്ന സഹാനുഭാവത്തിന്‍റെയും ഐക്യദാര്‍ഢ്യത്തിന്‍റെയും വീക്ഷണം പ്രപഞ്ചത്തിലെ ദൈവികപദ്ധതിയാണെന്നും, അത് വളര്‍ത്തിയെടുക്കേണ്ടത് ഇന്നിന്‍റെ ആവശ്യമാണെന്നും വത്തിക്കാന്‍റെ വക്താവ്, ആര്‍ച്ചുബിഷപ്പ് സിമോസ്ക്കി പ്രഭാഷണത്തിലൂടെ സമ്മേളനത്തെ ഉദ്ബോധിപ്പിച്ചു.



  
മാനുഷിക മൂല്യങ്ങളെ സാമ്പത്തിക ലക്ഷൃം മറികടക്കരുത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക