Image

ഓള്‍ യൂറോപ്‌ വോളിബോള്‍ ടൂര്‍ണമെന്റ്‌ 22ന്‌

Published on 15 October, 2011
ഓള്‍ യൂറോപ്‌ വോളിബോള്‍ ടൂര്‍ണമെന്റ്‌ 22ന്‌
മാഞ്ചസ്‌റ്റര്‍: ഗ്ലോബല്‍ പ്രവാസി മലയാളി കൗണ്‍സിലിന്റെ അഭിമുഖ്യത്തില്‍ നടത്തുന്ന ഓള്‍ യൂറോപ്‌ വോളിബോള്‍ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായ്‌. വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ടീമുകള്‍ പേര്‌ റജിസ്‌റ്റര്‍ചെയ്‌തു കഴിഞ്ഞു. ദേശിയ തലത്തിലും അന്തര്‍ ദേശിയ തലത്തിലും നേട്ടങ്ങള്‍ കൊയ്‌ത പ്രമുഖര്‍ വിവിധ ടീമുകള്‍ക്കായ്‌ അണിനിരക്കുന്നതാണ്‌. മത്സരങ്ങള്‍ 22 ശനിയാഴ്‌ച രാവിലെ ഒന്‍പതിന്‌ മാഞ്ചസ്‌റ്ററില്‍ ജയിന്‍ കമ്യൂണിറ്റി സെന്റര്‍, 669 സ്‌റ്റോക്‌പോര്‍ട്ട്‌ റോഡ്‌, ലോങ്‌സൈറ്റില്‍ ആരംഭിക്കുന്നതാണ്‌.

മത്സരങ്ങള്‍ ഗ്ലോബല്‍ പ്രവാസി മലയാളി കൗണ്‍സില്‍ യൂറോപ്യന്‍ പ്രസിഡന്റ്‌ ഡോ. സിറിയക്‌ മപ്രയില്‍ പതാക ഉയര്‍ത്തി ഉദ്‌ഘാടനം ചെയ്യും.

സമാപന സമ്മേളനത്തില്‍ യുകെയില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള പ്രമുഖ വ്യക്‌തികള്‍ പങ്കെടുക്കും. .ഈ യൂറോപ്യന്‍ കായിക മേള ആസ്വദിക്കാനും വിജയിപ്പിക്കാനുമായ്‌ എല്ലാ കായിക പ്രേമികളെയും സുഹൃത്തുക്കളെയും 22 നു ജയിന്‍ കമ്യൂണിറ്റി സെന്ററിലേക്ക്‌ ക്ഷണിക്കുന്നു.

ഒന്നും രണ്ടും സ്‌ഥാനക്കാര്‍ക്ക്‌ കാഷ്‌ അവാര്‍ഡും ട്രോഫിയും നല്‍കും. മത്സരങ്ങള്‍ കാണാന്‍ എത്തുന്നവര്‍ക്കായി കാര്‍ പാര്‍ക്കിങ്‌ സൗകര്യവും ഭക്ഷണ സൗകര്യങ്ങളും നടത്തിയിട്ടുള്ളതായി ഗ്ലോബല്‍ പ്രവാസി മലയാളി കൗണ്‍സിലിന്റെ ആഗോള ചെയര്‍മാന്‍ സാബു കുര്യന്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കാന്‍ താല്‍പര്യമുള്ള ടീമുകളും ബന്ധപ്പെടുക .Shajimon K D 07886526706, Jijimon: 07912874351, Shiju Chacko 07828612727, Stany Emmanuel 07841071339, Siby Vekathanm:07903748605
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക