Image

ഹൗ ഓള്‍ഡ്‌ ആര്‍ യു: മഞ്‌ജു വാര്യര്‍ നായിക

Published on 26 September, 2013
ഹൗ ഓള്‍ഡ്‌ ആര്‍ യു: മഞ്‌ജു വാര്യര്‍ നായിക
റോഷന്‍ ആന്‍ഡ്രൂസ്‌ സംവിധാനം ചെയ്യുന്ന ഹൗ ഓള്‍ഡ്‌ ആര്‍ യു എന്ന ചിത്രത്തില്‍ മഞ്‌ജു വാര്യര്‍ നായികയാകുന്നു. കുഞ്ചാക്കോ ബോബനാണ്‌ ചിത്രത്തിലെ നായകന്‍.

മുംബൈ പൊലീസ്‌ എന്ന സിനിമയ്‌ക്കു ശേഷം റോഷന്‍ ആന്‍ഡ്രൂസ്‌ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‌ ബോബി-സഞ്‌ജയ്‌ ടീം ആണ്‌ തിരക്കഥ രചിക്കുന്നത്‌.

ചിത്രത്തില്‍ നിരുപമ എന്ന കഥാപാത്രത്തെയാണ്‌ മഞ്‌ജു അവതരിപ്പിക്കുന്നത്‌. കഥ കേട്ട മഞ്‌ജു മറ്റൊന്നും ആലോചിക്കാതെ സമ്മം മൂളുകയായിരുന്നു എന്ന്‌ അപ്പോള്‍ തന്നെ സമ്മതം മൂളുകയായിരുന്നു എന്ന്‌ സഞ്‌ജയ്‌ പറഞ്ഞു.

2014 ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കും. മഞ്‌ജുവും കുഞ്ചാക്കോ ബോബനും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ്‌ ഹൗ ഓള്‍ഡ്‌ ആര്‍ യു.
ഹൗ ഓള്‍ഡ്‌ ആര്‍ യു: മഞ്‌ജു വാര്യര്‍ നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക