Image

നടി ലീന മരിയ പോളിന്റെ പതിനാല്‌ കോടി രൂപ കണ്ടുകെട്ടാന്‍ നീക്കം

Published on 24 September, 2013
നടി ലീന മരിയ പോളിന്റെ പതിനാല്‌ കോടി രൂപ കണ്ടുകെട്ടാന്‍ നീക്കം
ചെന്നൈ: സാമ്പത്തിക തട്ടിപ്പ്‌ കേസില്‍ പിടിയിലായ നടി ലീന മരിയ പോളില്‍ നിന്നും പതിനാല്‌ കോടിയോളം രൂപ കണ്ടുകെട്ടിയേക്കുമെന്ന്‌ റിപ്പോര്‍ട്ട്‌. ലീന മരിയ പോള്‍, കൂട്ടുപ്രതി സുകേഷ്‌ എന്നിവരുടെ ബാങ്ക്‌ അക്കൗണ്ടുകളില്‍ നിന്നും കണ്ടെത്തിയ തുകയാണ്‌ ഇത്‌. വിവിധ ബാങ്കുകളിലായി ഇവര്‍ക്ക്‌ ഇത്രയും രൂപയുടെ സമ്പാദ്യമുണ്ടെന്ന്‌ എന്‍ഫോഴ്‌സ്‌മെന്റാണ്‌ കണ്ടെത്തിയിരുന്നു.

ചെന്നൈ അമ്പത്തൂരിലുള്ള കാനറ ബാങ്കില്‍ നിന്നും 19 കോടി രൂപയോളമാണ്‌ ലീന മരിയ പോളും സംഘവും തട്ടിയത്‌. നടിയുടെ 14 കോടിയോളം രൂപ കണ്ടുകെട്ടും കേരളത്തിലെ കേസിന പുറമെ, കര്‍ണാടകം, തമിഴ്‌ നാട്‌, ദില്ലി എന്നിവിടങ്ങളിലും നടിക്കും സംഘത്തിനുമെതിരെ കേസുകളുണ്ട്‌. ലീനയും കൂട്ടുകാരനായ സുകേഷും തട്ടിപ്പ്‌ നടത്തിയ പണം കൊണ്ട്‌ ഇരുപതോളം ആഡംബരക്കാറുകളാണ്‌ വാങ്ങിക്കൂട്ടിയത്‌.

അതിനിടെ വായ്‌പാതട്ടിപ്പില്‍ അറസ്റ്റിലായ ഇവര്‍ക്ക്‌ മോഷണക്കേസുകളിലും ബന്ധമുള്ളതായി പിന്നീട്‌ കണ്ടെത്തി.
നടി ലീന മരിയ പോളിന്റെ പതിനാല്‌ കോടി രൂപ കണ്ടുകെട്ടാന്‍ നീക്കം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക